ബെംഗളുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രകള്‍ക്ക് കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് ബസ് സർവീസുകളെയാണ്. ട്രെയിനിനെയപേക്ഷിച്ച് ടിക്കറ്റ് കിട്ടാനുള്ള എളുപ്പവും സൗകര്യവും കണക്കിലെടുത്താണ് പലരും ബസിലേക്ക് യാത്ര മാറ്റിയിരിക്കുന്നത്. കർണ്ണാടക ആര്‍ടിസി കോഴിക്കോട്, കോട്ടയം റൂട്ടുകളിലേക്ക് സ്ലീപ്പർ സർവീസ് ആരംഭിച്ചതിനു പിന്നാലെ തമിഴ്നട് ട്രാൻസ്പോർട്ട് കോർപ്പറേഷന് ബെംഗളൂരു- എറണാകുളം റൂട്ടിൽ സീറ്റർ കം സ്ലീപ്പർ ബസ് സർവീസ് തുടങ്ങിയിരിക്കുകയാണ്.
SETC ബെംഗളൂരു- എറണാകുളം നോൺ എസി സ്ലീപ്പർ സീറ്റർ ബസ്: തമിഴ്നാട് എസ്ഇടിസിയുടെ ബെംഗളൂരു- എറണാകുളം നോൺ എസി സ്ലീപ്പർ ബസ് എല്ല ദിവസവും വൈകിട്ട് 5.15 ന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവനിലെ 5.15 ന് എറണാകുളത്ത് എത്തും. 12 മണിക്കൂറാണ് യാത്രാ സമയം.
ബെംഗളൂരു ശാന്തിനഗർ -17:15
സെന്‍റ് ജോൺസ് ഹോസ്പിറ്റല്‍ -17:30
ഇലക്ട്രോണിക് സിറ്റി – 17:50
അറ്റിബെലെ ടോൾ പ്ലാസ – 18:00
ഹൊസൂർ -18:30
കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റാന്‍ഡ് – 02:00
പാലക്കാട് കെഎസ്ആർടിസി -03:30
തൃശൂർ കെഎസ്ആർടിസി -04:45
എറണാകുളം സൗത്ത് കെഎസ്ആർടിസി – 06:30.
SETC എറണാകുളം-ബെംഗളൂരു നോൺ എസി സ്ലീപ്പർ സീറ്റർ ബസ്: എറണാകുളം സൗത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് എല്ലാ ദിവസവും വൈകിട്ട് 6.30 ന് പുറപ്പെടുന്ന SETC എറണാകുളം-ബെംഗളൂരു നോൺ എസി സ്ലീപ്പർ ബസ് 13 മണിക്കൂർ യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 07:30 ന് ബെംഗളൂരൂവിൽ എത്തും. സാധാരണ സീറ്റിന് 740 രൂപയും സ്ലീപ്പർ ബെര്‍ത്തിന് 975 രൂപയുമാണ് നിരക്ക്,
എറണാകുളം സൗത്ത് കെഎസ്ആർടിസി – 18:30
ആലുവാ ബൈപ്പാസ് – 19:00
അങ്കമാലി – 19:30
ചാലക്കുടി ബൈപ്പാസ് – 19:45
തൃശൂർ കെഎസ്ആർടിസി – 20:45
പാലക്കാട് കെഎസ്ആർടിസി – 22:30
കോയമ്പത്തൂർ – 23:45
ഹൊസൂർ – 06:30
ബെംഗളൂരു ശാന്തിനഗർ – 07:30
അതേസമയം ഈ റൂട്ടില്‍ കേരളാ ആർടിസിയുടെ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് 784 രൂപയ്ക്കാണ്, സ്വിഫ്റ്റ് ഡീലക്സ് എയർ ബസിനാണ് സാധാരണ ദിവസങ്ങളിൽ ഈ നിരക്ക്. എസി മൾട്ടി ആക്സിലിന് 1100 രൂപ, സൂപ്പർ ഡീലക്സ് എയർ ബസിന് 864 രൂപ, സ്വിഫ്റ്റ് ഗജരാജ മൾട്ടി ആക്സിൽ വോൾവോ എസി സ്ലീപ്പർ ബസിന് 1231 രൂപ, എന്നിങ്ങനെയാണ് നിരക്ക്.കർണ്ണാടക ആർടിസിയും എറണാകുളം-ബെംഗളൂരു റൂട്ടില്‍ അംബാരി ഉത്സവ് ഉൾപ്പെടെയുള്ള സര്‍വീസ് നടത്തുന്നു. അംബാരി ഉത്സവ് എസി സ്ലീപ്പറിന് 1651 രൂപ, അംബാരി ഡ്രീം ക്ലാസ് എസി സ്ലീപ്പറിന് 1601 രൂപ,ഐരാവത് ക്ലബ് ക്ലാസിന് 1287 രൂപ, രാജഹംസ എക്സിക്യൂട്ടിവിന് 797 രൂപ എന്നിങ്ങനെയാണ് സാധാരണ ദിവസങ്ങളിലെ നിരക്ക്. വാരാന്ത്യങ്ങൾ, ഉത്സവ സീസണുകൾ തുടങ്ങിയ സമയങ്ങളിൽ എല്ലാ സംസ്ഥാനങ്ങളുടെയും ബസ് സര്‍വീസുകൾക്ക് നിരക്ക് ഉയരാറുണ്ട്.