Home Featured കോൺഗ്രസിന്റെ ശക്തിപ്രകടനമായി ഹാസൻ സമ്മേളനം

കോൺഗ്രസിന്റെ ശക്തിപ്രകടനമായി ഹാസൻ സമ്മേളനം

by admin

ബെംഗളൂരു : കോൺഗ്രസിന്റെ ശക്തിപ്രകടനമായി ഹാസനിൽ നടന്ന ന്യൂനപക്ഷ, പിന്നാക്ക, ദളിത് സമുദായാംഗങ്ങളുടെ സമ്മേളനം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി വൻ ജനാവലി സമ്മേളനത്തിൽ അണിനിരന്നു. കോൺഗ്രസ് സർക്കാരിന്റെ ഗാരന്റി ആനുകൂല്യം ലഭിക്കുന്ന ജനങ്ങളെ ബി.ജെ.പി.യും ജെ.ഡി.എസും പരിഹസിക്കുകയാണെന്നും ഗാരന്റിപദ്ധതികൾ ഒരുകാരണവശാലും റദ്ദാക്കില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുമ്പോഴൊക്കെ ജനങ്ങൾക്ക് മികച്ച ഭരണം ലഭ്യമാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹാസനിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ പ്രകടനപത്രികയിൽ വാഗ്ദാനംചെയ്തത എല്ലാ ഗാരൻ്റികളും സർക്കാർ നടപ്പാക്കി. ആരാധകരാണ് ദൈവമെന്ന് ഡോ. രാജ്‌കുമാർ പറയുമായിരുന്നു. ദൈവം നമ്മുടെ വോട്ടർമാരാണ്. ഉപതിരഞ്ഞെടുപ്പുകളിൽ മൂന്നുമണ്ഡലങ്ങളിലും കോൺഗ്രസിനെ ജയിപ്പിച്ച വോട്ടർമാർക്ക് നന്ദിയുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. രാജ്യത്തെ പാവപ്പെട്ടവർക്കും കർഷകർക്കും പിന്നാക്കക്കാർക്കും പട്ടികജാതിക്കാർക്കും ന്യൂനപക്ഷങ്ങൾക്കും തുല്യ അധികാരവും ആദരവും ഉറപ്പാക്കാനാണ് ഭരണഘടന നടപ്പാക്കിയത്.

എന്നാൽ, ബി.ജെ.പി. സർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇവരെ ആക്രമിക്കുകയാണെന്നും ഇവരെ ആക്രമിക്കുകയാണെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു.സർക്കാരിന്റെ ഭരണതത്ത്വശാസ്ത്രം പ്രചരിപ്പിക്കാനുള്ള വേദിയാണ് ഹാസനിലെ കൺവെൻഷനെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. കോൺഗ്രസും സമാനചിന്താഗതിക്കാരായ ഒട്ടേറെ സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന കൺവെൻഷനാണിത്. മറ്റുജില്ലകളിലും ഇത്തരം കൺവെൻഷനുകൾക്ക് പിന്തുണയുമായി നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

അസൂയകൊണ്ടാണ് ബി.ജെ.പി. ഇതിനെ വിമർശിക്കുന്നത്. ഹാസനിലെ അമ്മമാർ ദുരിതത്തിലായപ്പോൾ അവരെ ആശ്വസിപ്പിക്കാൻ ആരും ശ്രമിച്ചില്ല. പകരം ചന്നപട്ടണയിൽ വന്ന് അവർ കണ്ണീരൊഴുക്കി. ബി.ജെ.പി.ക്കും ജെ.ഡി.എസിനും അടിത്തറ നഷ്ടപ്പെടുന്നതിനാലാണ് വിമർശിക്കുന്നതെന്നും ശിവകുമാർ പറഞ്ഞു

പുഷ്പ 2 റിലീസിനിടെയുണ്ടായ സംഘര്‍ഷം: നടന്‍ അല്ലു അര്‍ജുനെതിരേ കേസെടുത്തു

സിനിമയുടെ റിലീസിനിടെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും സംഘര്‍ഷമുണ്ടായ സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരേ കേസ്.തിരക്കിനിടയില്‍ ഒരു യുവതി മരിക്കുകയും ചെയ്തതോടെയാണ് നടനെതിരെ കേസെടുക്കാന്‍ പോലിസ് തീരുമാനിച്ചത്. സിനിമയുടെ റിലീസിങ്ങിന് അല്ലു അര്‍ജുന്‍ നേരില്‍ എത്തിയതാണ് തിക്കിനും തിരക്കിനും സംഘര്‍ഷത്തിനും കാരണമായത്.നടന് പുറമെ സന്ധ്യ തീയ്യറ്ററിനെതിരെയും കേസെടുത്തിട്ടുണ്ട്. മുന്‍കൂര്‍ അറിയിക്കാതെയാണ് അല്ലു അര്‍ജുന്‍ തീയ്യറ്ററില്‍ എത്തിയതെന്ന് പോലിസ് അറിയിച്ചു. മരിച്ച രേവതിയുടെ കുടുംബത്തിന് സാമ്ബത്തിക സഹായം നല്‍കുമെന്ന് സിനിമാനിര്‍മാതാക്കളും തീയ്യറ്റര്‍ കമ്ബനിയും അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ച രാത്രി 11 മണിക്കാണ് ഹൈദരാബാദ് സന്ധ്യാ തീയേറ്ററില്‍ പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോ വെച്ചിരുന്നത്. റിലീസിന് മുന്നോടിയായി ആരാധകരുടെ വലിയനിര തന്നെ തീയറ്ററിന് മുന്നിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും അവിടെ എത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ഇതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ബുദ്ധിമുട്ടി. പിന്നാലെ ലാത്തിവീശുകയായിരുന്നു.

വന്‍ വിജയമായി മാറിയ ‘പുഷ്പ: ദി റൈസി’ന്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ: ദി റൂള്‍ (പുഷ്പ 2). മൂന്നു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രമാണ് ‘പുഷ്പ 2’. ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്‍ജുനെ തേടിയെത്തിയിരുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായകവേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ്, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍.

You may also like

error: Content is protected !!
Join Our WhatsApp Group