ബെംഗളൂരു : നിർമാണ നിയമങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് പീനിയയിലെ 15 നില പാർപ്പിട സമുച്ചയം പൊളിക്കണമെന്ന് കർണാടക ഹൈക്കോടതി. നിർമാണത്തിലെ അപാകം പരിഹരിക്കാത്തതിലും നടപടികൾ 10 വർഷത്തിലേറെ വൈകിപ്പിച്ചതിനാലുമാണ് കെട്ടിടം പൊളിക്കാൻ ഉത്തരവിട്ടത്.പീനിയയിലെ പ്ലാറ്റിനം സിറ്റിയിലെ 1,800 കുടുംബങ്ങൾ താമസിക്കുന്ന ബ്ലോക് എ കെട്ടിടം പൊളിക്കാനാണ് ജസ്റ്റിസ് ഗോവിന്ദ് രാജിന്റെ നിർദേശം. ബെംഗളൂരു വികസന അതോറിറ്റിക്ക് (ബി.ഡി.എ.) കെട്ടിട ഉടമകളായ സ്വകാര്യ ബിൽഡർ ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് 2013-ൽ നൽകിയ റിട്ട് ഹർജിയുമായി ബന്ധപ്പെട്ടാണ് കേസ് ആരംഭിക്കുന്നത്.
ഇതിനിടെ കെട്ടിട നിർമാണത്തിലെ ഒന്നിലധികം നിയമലംഘനങ്ങൾ വീഴ്ചകളും പുറത്തുവന്നു. തിരുത്തലുകൾ വരുത്തി കെട്ടിട പ്ലാൻ സമർപ്പിച്ച് ആവശ്യമായ പിഴത്തുക അടച്ചതായി ബിൽഡർ വാദിച്ചു.എന്നാൽ, രേഖകൾ പരിശോധിച്ചിട്ടും ഒരു ബിൽഡിങ് പ്ലാനും കണ്ടെത്തിയില്ലെന്ന് ബെംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ.) അറിയിച്ചു. തുടർന്ന് രണ്ടാഴ്ച്ചയ്ക്കുള്ളിൽ നിലവിലുള്ള നിർമാണത്തിന് അനുസൃതമായി പരിഷ്കരിച്ച വികസന പദ്ധതിയും കെട്ടിടപ്ലാനും സമർപ്പിക്കാൻ കോടതി ബിൽഡറോട് നിർദേശിച്ചു.
എന്നാൽ, ബി.ഡി.എ. ചൂണ്ടിക്കാണിച്ച പിഴവുകളും ലംഘനങ്ങളും പരിഹരിക്കാൻ പലതവണ സാവകാശം നൽകിയിരുന്നെങ്കിലും ബിൽഡർ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.കെട്ടിടത്തിന്റെ നിലവിലെ വിലയനുസരിച്ച് എന്തെങ്കിലും നഷ്ടമുണ്ടായാൽ അത് ബിൽഡർ വഹിക്കണമെന്നും കോടതി പറഞ്ഞു.മുഴുവൻ കെട്ടിടവും ഒഴിപ്പിക്കുന്നതിനും പൊളിക്കുന്നതിനുമുള്ള പദ്ധതി തയ്യാറാക്കാനും ബി.ഡി.എ. കമ്മിഷണർക്ക് ഹൈക്കോടതി നിർദേശം നൽകി. കേസിലെ അടുത്ത വാദം 11-ന് നടക്കും.Like
താൻ നടക്കാൻ പോയപ്പോള്‍ അമ്മയും അച്ഛനും സഹോദരിയും കൊല്ലപ്പെട്ടെന്ന് പറഞ്ഞത് പച്ചക്കള്ളം, കൊലയാളി ആ 20കാരൻ തന്നെ
വീടിനുള്ളില്‍ മാതാപിതാക്കളും മകളും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലയാളിയെ കണ്ടെത്തിയെന്ന് പൊലീസ്.താൻ നടക്കാൻ പോയപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും കൊല്ലപ്പെട്ടെന്ന് പറഞ്ഞ ആ 20കാരൻ തന്നെയാണ് കൊലയാളിയെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ദമ്ബതികളുടെ മകനും ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ബി എ വിദ്യാർത്ഥിയുമായ അർജുനെ പൊലീസ് അറസ്റ്റ് ചെയ്തു. സൌത്ത് ദില്ലിയിലെ നെബ് സരൈ മേഖലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്.
അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. രാജേഷ് കുമാർ (51), ഭാര്യ കോമള്‍ (46), മകള്‍ കവിത (23) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിയോടെയാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ മൂവരെയും കണ്ടെത്തിയത്. താൻ പുലർച്ചെ പ്രഭാത സവാരിക്ക് പോയ ശേഷം തിരിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടതെന്നാണ് അർജുൻ പൊലീസിനോട് പറഞ്ഞത്.
ദമ്ബതികള്‍ 27ആം വിവാഹ വാർഷിക ദിനത്തിലാണ് കൊല്ലപ്പെട്ടത്. പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കിയെങ്കിലും ആരും പുലർച്ചെ വീട്ടില്‍ എത്തിയതായി കണ്ടെത്താനായില്ല. ഫോറൻസിക് വിദഗ്ധർ, ക്രൈം ടീം, സ്നിഫർ ഡോഗ് എന്നിവരെ സംഭവ സ്ഥലത്തേക്ക് എത്തിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടില്‍ ആരെങ്കിലും അതിക്രമിച്ചു കടന്നതിന്റെയോ മോഷണം നടന്നതിന്റെയോ തെളിവ് ലഭിച്ചില്ല. തുടർന്നാണ് പൊലീസ് അർജുനെ വിശദമായി ചോദ്യംചെയ്തത്.
അർജുൻ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറയുന്നു. മാതാപിതാക്കള്‍ക്ക് തന്റെ സഹോദരിയോടാണ് കൂടുതല്‍ ഇഷ്ടമെന്നും സ്വത്തുക്കളെല്ലാം അവള്‍ക്ക് നല്കാൻ അവർ തീരുമാനിച്ചെന്നും അതിനാലാണ് താൻ കൊലപാതകം നടത്തിയതെന്നും അർജുൻ പറഞ്ഞു. മാതാപിതാക്കള്‍ തന്നെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് അധിക്ഷേപിക്കാറുണ്ടായിരുന്നുവെന്നും അർജുൻ പറഞ്ഞു. കത്തി ഉപയോഗിച്ച് ഉറങ്ങുന്നതിനിടെ മൂവരെയും കൊലപ്പെടുത്തിയ ശേഷം താൻ നടക്കാൻ പോയെന്നും അർജുൻ മൊഴി നല്കി.