ബെംഗളൂരു: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസ്സുകാരന് ദാരുണാന്ത്യം. ഉത്തര കന്നഡ ജില്ലയിലെ ജോഗൻകൊപ്പയിലെ ഏഴാം ക്ലാസ് വിദ്യാർഥി നവീൻ നാരായണാണ് മരിച്ചത്.ഞായാറാഴ്ച്ച രാത്രിയാണ് സംഭവം.വീട്ടിലിരുന്ന് ബലൂണ്‍ വീർപ്പിക്കുന്നതിനിടയില്‍ അത് പൊട്ടി തൊണ്ടയില്‍ കുടുങ്ങുകയായിരുന്നെന്ന് കുടുംബാംഗങ്ങളും പോലീസും വ്യക്തമാക്കി. ബലൂണ്‍ വായില്‍വെച്ച് പൊട്ടിയതാണ് അപകടത്തിലേക്ക് നയിച്ചത്. ശ്വാസം കിട്ടാതെ പ്രയാസപ്പെട്ട കുട്ടിയെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സെപ്റ്റംബറില്‍ ഹിമാചല്‍ പ്രദേശിലെ കാൻഗ്ര ജില്ലയിലെ ജവാലിയിലും സമാനമായ അപകടം സംഭവിച്ചിപുന്നു. സിദ്ധ്പൂർഗഡിലെ സർക്കാർ സ്കൂളിലെ ഏഴാം വിദ്യാർഥിയായ വിവേക് കുമാറാണ് അന്ന് മരിച്ചത്. സ്കൂളിലെ ഗേറ്റിന് സമീപം നിന്ന് ബലൂണ്‍ വീർപ്പിക്കുന്നതിനിടെ പെട്ടെന്ന് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് ദിവസത്തിനുശേഷം മരിച്ചു.
സുഹൃത്തുക്കള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു; ക്രൂരത 20000 രൂപയെ ചൊല്ലി
സുഹൃത്തുക്കള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് മരിച്ചത്.കൊട്ടിയം മൈലാപൂരില്‍ വെച്ച് നവംബർ 26ന് ചൊവ്വാഴ്ചയായിരുന്നു ക്രൂരസംഭവം. ഗുരുതരമായി പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സക്കിടെ ആശുപത്രിയില്‍വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. കടം വാങ്ങിയ 20000 രൂപ തിരികെ നല്‍കാത്തതിനെ തുടർന്ന് തീ കൊളുത്തുകയായിരുന്നു എന്നാണ് കേസ്. സുഹൃത്തുക്കളും മൈലാപ്പൂർ സ്വദേശികളുമായ ഷഫീക്ക്, തുഫൈല്‍ എന്നിവരാണ് പ്രതികള്‍. റിമാൻഡില്‍ ഉള്ള പ്രതികള്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തും.
കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിന് ഓട്ടോറിക്ഷയുടെ ഉള്ളില്‍ വെച്ച് ഇരുവരും ചേർന്ന് കൊല്ലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് റിയാസ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഓട്ടോറിക്ഷയില്‍ ഇരുന്ന് മദ്യപിച്ച ശേഷമാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും റിയാസ് മൊഴി നല്‍കിയിരുന്നു. തീ ആളി കത്തിയതിന് പിന്നാലെ രണ്ട് പേരും ഓടി പോകുന്നത് സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തമാവുകയും ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുവർക്കുമെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തിരുന്നു.