ബംഗളൂരു: കൊപ്പാല്‍ ജില്ലയിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട നിർദേശം മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിച്ചതായി വ്യവസായമന്ത്രി എം.ബി.പാട്ടീല്‍ അറിയിച്ചു. ഗംഗാവതി, ബാണാപുര, മുനീറാബാദ് എന്നീ റെയില്‍വേ സ്റ്റേഷനുകളുടെ പേരാണ് മാറ്റുന്നത്.
ഗംഗാവതി സ്റ്റേഷനെ അഞ്ജനാദ്രി (കിഷ്കിന്ധ) എന്നും ബാണാപുര സ്റ്റേഷനെ മഹാത്മാ ഗാന്ധി സ്റ്റേഷൻ എന്നും മുനീറാബാദ് സ്റ്റേഷനെ ഹുളിഗമ്മ ദേവി റെയില്‍വേ സ്റ്റേഷൻ എന്നും പുനർനാമകരണം ചെയ്യാനാണ് ശിപാർശ. കല്യാണ കർണാടക മേഖലയിലെ ജനങ്ങളുടെ വികാരം കണക്കിലെടുത്താണ് പേരുമാറ്റമെന്ന് മന്ത്രി എം.ബി. പാട്ടില്‍ പറഞ്ഞു. ഇതുസംബന്ധിച്ച നിർദേശം മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും.
അര്‍ദ്ധരാത്രി പെണ്‍കുട്ടികളെ കാണാൻ കാമുകന്മാരെത്തി, പിന്നാലെ ആണ്‍സുഹൃത്തുക്കളും; ഒടുവില്‍ കൂട്ടത്തല്ല്
: പത്താം ക്ലാസ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച രണ്ട് യുവാക്കള്‍ക്കെതിരെ പോക്സോ കേസ്. രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയതിന് മറ്റ് രണ്ടുപേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.ശനിയാഴ്ച രാത്രി 12 മണിയോടെ ഹരിപ്പാട് സ്റ്റേഷൻ പരിധിയിലാണ് സംഭവം.സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടികളെ കാണാനായാണ് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികള്‍ വീട്ടിലെത്തിയത്. അതേസമയം, അവിടെയെത്തിയ പെണ്‍കുട്ടികളുടെ കാമുകന്മാർ ഇവരെ കാണുകയും തമ്മില്‍ തർക്കമുണ്ടാകുകയുമായിരുന്നു.ബഹളം കേട്ട് വീട്ടുകാർ ഉണർന്നതോടെ നാലുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
അതിനിടെ ഇതിലൊരാളെ വീട്ടുകാർ പിടികൂടി. ഇയാളെ ചോദ്യം ചെയ്ത പൊലീസ് മറ്റ് മൂന്നുപേരെയും കണ്ടെത്തി. വിശദാന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ രണ്ട് വർഷമായി ലൈംഗിക ചൂഷണത്തിന് വിധേയമായിരുന്നതായി ബോദ്ധ്യപ്പെട്ടു.പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട്ടില്‍ സഹപാഠിയായ വിദ്യാർത്ഥിനിയുമുണ്ടായിരുന്നു. ഇവരിലൊരാളുടെ ആണ്‍സുഹൃത്തും കൂട്ടുകാരനുമാണ് രാത്രി വീട്ടിലെത്തിയത്. പിന്നാലെ പെണ്‍കുട്ടികളുമായി രണ്ട് വർഷത്തോളം പരിചയമുള്ള 20ഉം 22ഉം വയസുള്ള രണ്ട് യുവാക്കളും വീട്ടിലെത്തി. ആണ്‍കുട്ടികളും യുവാക്കളും പരസ്പരം കണ്ടതോടെയാണ് ബഹളമുണ്ടായതെന്ന് ഹരിപ്പാട് എസ്എച്ച്ഒ മുഹമ്മദ് ഷാഫി പറഞ്ഞു. പ്രതികള്‍ക്കെതിരെ പോക്സോ കേസെടുത്തിട്ടുണ്ട്.
വീട്ടില്‍ പെണ്‍കുട്ടിയുടെ അമ്മയും അപ്പൂപ്പനും അമ്മുമ്മയുമാണ് ഉണ്ടായിരുന്നത്. ബഹളം കേട്ട് ഇവർ ഉണർന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. 22കാരനെയാണ് വീട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികളിലൊരാള്‍ പ്രായപൂർത്തി ആയിട്ടില്ല.