കന്നഡ നടി ശോഭിത ശിവണ്ണ(30)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യയാണെന്നു പുറത്തു വരുന്ന റിപ്പോർട്ടുകള്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വന്നിട്ടില്ല. ഹൈദരാബാദ് പോലീസ് അന്വേഷണം തുടങ്ങി.കർണാടകയിലെ ഹസൻ ജില്ലയില്‍ സകലേഷ്പുർ സ്വദേശിനിയായ ശോഭിത വിവാഹ ശേഷം ഹൈദരാബാദിലേക്ക് താമസം മാറുകയായിരുന്നു. ടെലിവിഷൻ സീരിയലുകളിലൂടെയാണ് ശോഭിത അഭിനയ ജീവിതം തുടങ്ങുന്നത്.
ഗളിപാത, മംഗള ഗൗരി, കോഗിലെ, കൃഷ്ണ രുക്മിണി, ദീപാവു നിന്നാടേ ഗാലിയു നിന്നാടേ, അമ്മാവരു അടക്കം നിരവധി ജനപ്രിയ സീരിയലുകളില്‍ അവർ അഭിനയിച്ചു. എറഡോണ്ട്ല മൂർ, എടിഎം, ഒന്നന്തു കതെ ഹെല്ല, ജാക്ക്പോർട്ട് തുടങ്ങിയ കന്നഡ സിനിമകളിലൂടെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് തെലുങ്ക് സിനിമയിലും താരം സജീവമായിരുന്നു.
വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ മാത്രം; കുളിക്കുന്നതിനിടെ ഗീസര്‍ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം
കുളിക്കുന്നതിനിടെ ഗീസർ പൊട്ടിത്തെറിച്ച് നവവധുവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം.ഈ കഴിഞ്ഞ നവംബർ 22-നായിരുന്നു ദാമിനിയുടെ (22) വിവാഹം. വെള്ളം ചൂടാക്കാനുപയോഗിക്കുന്ന ഗീസർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ബന്ധുക്കള്‍ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകുകയുളളൂ എന്ന് പൊലീസ് അറിയിച്ചു.കുളിക്കാൻ ബാത്ത്റൂമില്‍ കയറിയ ദാമിനിയെ ഏറെ വൈകിയിട്ടും കാണാതായതിനെ തുടർന്നുളള അന്വേഷണത്തിലാണ് ദാമിനിയെ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്.
ഭർത്താവ് ദീപക് പലതവണ വിളിച്ചെങ്കിലും ദാമിനി പ്രതികരിക്കുകയോ കുളിമുറിയുടെ വാതില്‍ തുറക്കുകയോ ചെയ്തിരുന്നില്ല. ആശങ്കയിലായ ബന്ധുക്കള്‍ വാതില്‍ തകർത്താണ് ദാമിനിയെ പുറത്തെടുത്തത്. വെള്ളം ചൂടാക്കാനുപയോഗിക്കുന്ന ഗീസർ പൊട്ടിത്തെറിച്ച നിലയിലായിരുന്നു.