Home Featured ബെംഗളൂരുവില്‍ നിന്ന് താമരശേരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ രാത്രി പെരുവഴിയിലിറക്കി വിട്ടതായി പരാതി

ബെംഗളൂരുവില്‍ നിന്ന് താമരശേരിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ രാത്രി പെരുവഴിയിലിറക്കി വിട്ടതായി പരാതി

by admin

കെഎസ്‌ആര്‍ടിസി ബസില്‍ തനിച്ച്‌ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ രാത്രി പെരുവഴിയിലിറക്കിവിട്ടതായി പരാതി.ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിര്‍ത്തിയില്ലെന്നാണ് പരാതി.കോഴിക്കോട് താമരശേരിയിലാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് താമരശേരിയിലേക്ക് യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്. ബംഗളൂരുവില്‍ ഏവിയേഷൻ കോഴ്സിന് പഠിക്കുന്ന 19 കാരിക്കാണ് ദുരനുഭവം. താമരശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇറങ്ങാന്‍ 19കാരി ആവശ്യപ്പെട്ടു.

എന്നാല്‍, കെഎസ്‌ആര്‍ടിസി സ്കാനിയ ബസ് ഇവിടെ നിര്‍ത്തിയില്ല. ഇതിനുശേഷം കാരാടിയാണ് ബസ് നിര്‍ത്തിയത്. രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം. പിന്നീട് വിദ്യാര്‍ത്ഥിനി അച്ഛനെ വിളിച്ച്‌ ശേഷം കൂടെ പോവുകയായിരുന്നു. കെ എല്‍ പതിനഞ്ച് എ 1430 (RP669) ബസാണ് നിര്‍ത്താതിരുന്നത്. ബസ്സ് ജീവനക്കാർക്കെതിരെ വിദ്യാർത്ഥിനി കെഎസ്‌ആര്‍ടിസി അധികൃതർക്ക് പരാതി നല്‍കി. സംഭവത്തെ കുറിച്ച്‌ ഗതാഗത മന്ത്രി റിപ്പോര്‍ട്ട് തേടി.

വീഡിയോ കോളില്‍ യുവതിയെ വിവസ്ത്രയാക്കി; ഇരുപത്താറുകാരിയുടെ നഗ്നത ആസ്വദിച്ച ശേഷം തട്ടിയെടുത്തത് രണ്ടു ലക്ഷം രൂപയോളം; തട്ടിപ്പ് നടത്തിയത് ഡിജിറ്റല്‍ അറസ്റ്റെന്ന പേരില്‍

ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ ഇരുപത്താറുകാരിയില്‍ നിന്നും തട്ടിയെടുത്തത് രണ്ടുലക്ഷം രൂപയോളം. ബോറിവാലി ഈസ്റ്റില്‍ താമസിക്കുന്ന യുവതിയുടെ 1.7 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം അടിച്ചെടുത്തത്.പണം തട്ടിയെടുക്കും മുമ്ബ് യുവതിയെ വീഡിയോ കോളില്‍ വിവസ്ത്രയാക്കിയ തട്ടിപ്പുസംഘം യുവതിയുടെ നഗ്നത ആസ്വദിക്കുകയും ചെയ്തു. ഫാർമസ്യൂട്ടിക്കല്‍ കമ്ബനിയിലെ ജീവനക്കാരിയാണ് തട്ടിപ്പിനിരയായത്.നവംബർ 19നാണ് യുവതിയെ തട്ടിപ്പ് സംഘം ഫോണില്‍ ബന്ധപ്പെടുന്നത്.

ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരെന്നാണ് സംഘം പരിചയപ്പെടുത്തിയത്. നിലവില്‍ ജയിലില്‍ കഴിയുന്ന ജെറ്റ് എയർവേയ്‌സിന്റെ സ്ഥാപക ചെയർമാൻ നരേഷ് ഗോയലുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിനിടെ യുവതിയുടെ പേരും അന്വേഷണസംഘത്തിനു ലഭിച്ചെന്ന് ഇവർ യുവതിയോട് പറഞ്ഞു. കേസില്‍ യുവതിയെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും ഫോണിലൂടെ പറഞ്ഞു.

സംഭാഷണം പിന്നീട് വിഡിയോ കോളിലേക്ക് മാറുകയും അവള്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് പറയുകയും ചെയ്തു. ചോദ്യം ചെയ്യല്‍ തുടരാൻ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യാൻ തട്ടിപ്പുകാർ യുവതിയോട് ആവശ്യപ്പെട്ടു. ഒരു ഹോട്ടലില്‍ മുറിയെടുത്ത് ചെക്ക് ഇൻ ചെയ്തപ്പോള്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ പരിശോധിക്കാൻ 1,78,000 രൂപ ട്രാൻസ്ഫർ ചെയ്യണമെന്ന് തട്ടിപ്പുകാർ പറഞ്ഞു. ബോഡി വെരിഫിക്കേഷൻ ആവശ്യമാണെന്നു പറഞ്ഞ സംഘം വിഡിയോ കോളിനിടെ യുവതിയുടെ വസ്ത്രവും അഴിപ്പിച്ചു.പിന്നീട് താൻ കബളിപ്പിക്കപ്പെട്ടുവെന്നു മനസിലാക്കിയ യുവതി നവംബർ 28ന് പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്തു.

ടെക്‌സ്‌റ്റൈല്‍ ഭീമനായ വർധമാൻ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ പോള്‍ ഓസ്‌വാളില്‍ നിന്ന് 7 കോടി രൂപ തട്ടിയെടുക്കാൻ നേരത്തെ നരേഷ് ഗോയലിന്റെ പേര് ഉപയോഗിച്ച്‌ തട്ടിപ്പ് നടന്നിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group