നമ്മ മെട്രോ റെയില്‍ പാത തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് നീട്ടുന്ന പദ്ധതിയുടെ പഠനം നടത്തുന്നു. ചെന്നൈ മെട്രോ റെയില്‍ കോർപറേഷൻ ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷനുമായി കൈകോർക്കും.തമിഴ്നാടിന്റെയും കര്‍ണാടകയുടെയും അതിര്‍ത്തികളിലൂടെ കടന്നുപോകുന്ന പദ്ധതി രണ്ട് കോര്‍പറേഷനുകളും ചേര്‍ന്ന് നടപ്പാക്കാൻ ധാരണയായിട്ടുണ്ട്. അതത് അതിര്‍ത്തിക്കുള്ളില്‍ വരുന്ന നിര്‍മാണ ചുമതല ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്കായിരിക്കും. പാതയുടെ 12 കിലോമീറ്റർ കര്‍ണാടകയിലും 11 കിലോമീറ്റർ തമിഴ്നാട്ടിലുമാണ്.
എയര്‍ഇന്ത്യ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍
മഹാരാഷ്ട്രയില്‍ എയർഇന്ത്യ പൈലറ്റിനെ ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. സൃഷ്ടി തുലി(25)ആണ് മരിച്ചത്.ആത്മഹക്യാ പ്രേരണക്കുറ്റം ചുമത്തിയാണ് സുഹൃത്തായ ആദിത്യ പണ്ഡിറ്റ് (27) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദിത്യയ്ക്കെതിരെ സൃഷ്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.അന്ധേരിയിലെ മാറോള്‍ മേഖലയിലെ കനകിയ റെയിൻഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്ളാറ്റിലാണ് സൃഷ്ടി തുലിയുടെ മൃതദേഹം കണ്ടെത്തിയത്. ആദിത്യയുടെ മോശം പെരുമാറ്റം കാരണമാണ് സൃഷ്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
തിങ്കളാഴ്ച രാവിലെ ആദിത്യ ഡല്‍ഹിയിലേക്ക് പോകുമ്ബോള്‍ താൻ ജീവനൊടുക്കാൻ പോവുകയാണെന്ന് സൃഷ്ടി ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ആദിത്യ ഉടൻ തന്നെ മുംബൈയിലേക്ക് തിരിച്ചെത്തി ഫ്ലാറ്റില്‍ നോക്കിയപ്പോള്‍ അകത്തുനിന്ന് പൂട്ടിയിരുന്നു. മുറി തുറന്നപ്പോള്‍ തുലി കേബിള്‍ വയറില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. യു.പി സ്വദേശിയായ സൃഷ്ടി തുലി കഴിഞ്ഞ വർഷം ജൂണ്‍ മുതലാണ് മുംബൈയില്‍ താമസമാരംഭിച്ചത്. രണ്ട് വർഷം മുമ്ബ് ഡല്‍ഹിയില്‍ പൈലറ്റ് കോഴ്സ് പഠിക്കുമ്ബോഴാണ് സൃഷ്ടി, ആദിത്യ പണ്ഡിറ്റിനെ പരിചയപ്പെട്ടത്.