Home Uncategorized ചേർത്ത് പിടിക്കലിന്റെ മൊഞ്ചുള്ള ബിരിയാണി : ബിരിയാണി ചലഞ്ചുമായി എ.ഐ.കെ.എം.സി.സി (AIKMCC) ബെംഗളൂരു

ചേർത്ത് പിടിക്കലിന്റെ മൊഞ്ചുള്ള ബിരിയാണി : ബിരിയാണി ചലഞ്ചുമായി എ.ഐ.കെ.എം.സി.സി (AIKMCC) ബെംഗളൂരു

by admin

മാരക രോഗങ്ങൾക്ക് മുന്നിൽ ജീവിതം തകർന്നടിഞ്ഞവരെ ചേർത്ത് പിടിക്കുക എന്ന ലക്ഷ്യത്തോടെ എഐകെഎംസിസി ബെംഗളൂരു എസ് ടി‌ സി‌എച്ച് പാലിയേറ്റീവ് ഹോം കെയർ ന്റെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് ഏറെ പൊതുജന ശ്രദ്ധ നേടുകയാണ് .

ബംഗളുരുവിൽ ഒട്ടനവധി സാമൂഹിക – കാരുണ്യ പ്രവർത്തനങ്ങൾക്ക് മുന്നിലുള്ള എഐകെഎംസിസി ബെംഗളൂരു 2024 ഡിസംബർ ഒന്നാം തീയതി ഞായറാഴ്ചയാണ് ബിരിയാണി ചലഞ്ച് ഒരുക്കിയിട്ടുള്ളത് . ലഭിക്കുന്ന തുക ബെംഗളൂരു എസ് ടി‌ സി‌എച്ച് പാലിയേറ്റീവ് ഹോം കെയർ മുഖേനെ അര്ഹതപ്പെട്ടവരിലേക്കെത്തിക്കാനാണ് പദ്ധതി .

നാളെ രാത്രി (28 നവംബർ 2024) രാത്രി 12 മണി വരെ മാത്രമാണ് ഓർഡർ സ്വീകരിക്കുന്നത് .

എഐകെഎംസിസി യുടെ ബെംഗളുരുവിലുള്ള 26 ഏരിയ കമ്മറ്റികൾ മുഖേനെ ഓർഡറുകൾ സ്വീകരിക്കുന്നതായിരിക്കും , താല്പര്യമുള്ളവർക്ക് താഴെ പോസ്റ്ററിൽ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിച്ചു ഈ ജീവ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയാകാം

You may also like

error: Content is protected !!
Join Our WhatsApp Group