ബെംഗളൂരു ഒരു ഹിൽ സ്റ്റേഷന് സമാനമായ കാലവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. മഞ്ഞുപൊഴിയുന്നില്ല എന്ന വ്യത്യാസം മാത്രമേയുള്ളൂ, തണുപ്പും കോടമഞ്ഞും ഒക്കെ ഇവിടെയും നേരത്തെ തന്നെ അനുഭവപ്പെട്ടു തുടങ്ങി. കഴിഞ്ഞ കൊല്ലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണത്തെ ശൈത്യകാലം നേരത്തെ അനുഭവപ്പെട്ടു തുടങ്ങി. ഇപ്പോഴിതാ, വീണ്ടും ബെംഗളൂരുവിലെ താപനില താഴുകയാണ്.അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം തമിഴ്‌നാട്ടിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റായി മാറുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് ബെംഗളൂരുവിലും മഴ പ്രതീക്ഷിക്കുന്നുണ്ട്.
തണുത്ത കാറ്റും ചാറ്റൽമഴയും തണുപ്പുകാലത്തെ കൂടുതൽ തണുപ്പുള്ളതാക്കി മാറ്റും ബെംഗളൂരുവിലും സമീപത്തെ മറ്റു ജില്ലകളിലും വരും ദിവസങ്ങളിൽ മിതമായ മഴയോ ഇടിമിന്നലോടുകൂടിയ മഴയോ പ്രതീക്ഷിക്കുന്നുണ്ട്.ഇന്ന് നവംബർ 27 ബുധനാഴ്ച ബെംഗളൂരു നഗരത്തിൽ മഴ പെയ്യും. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ആഴത്തിലുള്ള ന്യൂനമർദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് തമിഴ്‌നാട്ടിലേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ ആണ് മഴ പ്രവചിച്ചിരിക്കുന്നത്. തുടർന്ന്, ചുഴലിക്കാറ്റ് അടുത്ത രണ്ട് ദിവസങ്ങളിൽ ഇന്ത്യ ശ്രീലങ്കൻ തീരത്തേക്ക് നീങ്ങും. കൂടാതെ, വ്യാഴം, വെള്ളി ദിവസങ്ങളിലും ബെംഗളൂരുവിൽ മഴ സാധ്യതയുണ്ട്. ഇന്ന് ആകാശവും മൂടൽമഞ്ഞും നഗരത്തിൽ അനുഭവപ്പെടും. കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും ഇന്ന് ബെംഗളൂരുവിൽ അനുഭവപ്പെടും.
ബെംഗളൂരു മിറർ റിപ്പോർട്ട് ചെയ്തതനുസരിച്ച് ചുഴലിക്കാറ്റിനെ തുടർന്ന് കോലാർ, ചാമരാജനഗർ, ചിക്കബെല്ലാപുര, ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, രാമനഗര, മാണ്ഡ്യ, മൈസൂരു, തുംകുരു, കുടക്, ഹാസൻ. തുടങ്ങിയ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിതമായ മഴയോ ഇടിമിന്നലോ ഉണ്ടായേക്കാം.
താപനില 12 ഡിഗ്രിയിലേക്ക്ബെംഗളൂരുവിൽ താപനില വീണ്ടും താഴുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ 12 ഡിഗ്രി സെൽഷ്യസിൽ താഴെയാകാൻ സാധ്യതയുണ്ട്. ബെംഗളൂരുവിലെ താപനില ഇനിയും കുറയുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻവർഷങ്ങളേക്കാൾ ഡിസംബർ, ജനുവരി മാസങ്ങളിൽ തണുപ്പ് കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നവജാതശിശു വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; രക്ഷപ്പെടുത്തി പോലീസ്
നവജാതശിശു വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി.അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കുട്ടി ശിശുസംരക്ഷണ സമിതിയുടെ ചുമതലയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ചൊവ്വാഴ്ച പുലർച്ചെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഗോരഖപൂർ ഗ്രാമത്തിലെ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുഞ്ഞ്. കൊടും തണുപ്പില്‍, തുണികളില്‍ പൊതിഞ്ഞ് കിടക്കുന്ന കുട്ടി കരയുന്നത് കേട്ടാണ് ആളുകള്‍ ശ്രദ്ധിച്ചത്.
തണുപ്പ് കാരണം വിറയ്ക്കുന്ന കുട്ടിയെ കണ്ട ആളുകള്‍ വിവരം ഉടൻ തന്നെ പോലീസിനെ അറിയിച്ചു. പുലർച്ചെ നാല് മണിയോടെ വിവരം ലഭിച്ചതിനെ തുടർന്ന് എസ്‌ഐ അജിത് യാദവും കോണ്‍സ്റ്റബിള്‍ നീമ യാദവും ചേർന്ന് സ്ഥലത്തെത്തി. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ കുഞ്ഞിനെ കണ്ടെത്തി.അതീവഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ പോലീസ് ഉടൻ തന്നെ സ്റ്റേഷനിലെത്തിക്കുകയും അവിടെനിന്ന് ശിശുസംരക്ഷണ വകുപ്പിനെ ഏല്‍പ്പിക്കുകയും ചെയ്തു. ശിശുസംരക്ഷണ വകുപ്പാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ജില്ലാ ആശുപത്രിയിലെത്തിച്ച കുട്ടിയ്ക്ക് ഡോക്ടർമാർ അടിയന്തര ചികിത്സ നല്‍കി. തണുപ്പേറ്റ് ഏറെ നേരം കിടന്നതിൻ്റെ ചില പ്രശ്നങ്ങളുണ്ടെങ്കിലും കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.