ബെംഗളൂരു : കർണാടകത്തിലെ 11 നഗരങ്ങളിൽ ഭരണഘടനയുടെ ആമുഖത്തിന്റെ മാതൃക സ്ഥാപിക്കുന്നു. ഭരണഘടനയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ടാണിത്.പത്തടി ഉയരത്തിലും ആറടി വീതിയിലും ഗ്രാനൈറ്റിലാണ് അക്ഷരങ്ങൾ കൊത്തിയെടുക്കുക. ഇതിൽ കന്നഡയും ഇംഗ്ലീഷുമുണ്ടാകും.
ബെംഗളൂരുവിലെ നിർമാണം 50 ലക്ഷം രൂപ ചെലവിലായിരിക്കും. മറ്റ് നഗരങ്ങളിൽ 25 ലക്ഷം രൂപവീതം ചെലവിടും. ബെംഗളൂരുവിനു പുറമെ മൈസൂരു, മംഗളൂരു, കലബുറഗി, തുംകൂരു, ബുബ്ബള്ളി, ദാവണഗെരെ, ബെലഗാവി, ബല്ലാരി, ശിവമോഗ, വിജയനഗര എന്നിവിടങ്ങളിലാണ് മാതൃക സ്ഥാപിക്കുക. നഗരങ്ങളിലെ പ്രധാന പാർക്കിലായിരിക്കുമിത്.വരുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഉദ്ഘാടനം ചെയ്യാനാണ് സാമൂഹിക ക്ഷേമവകുപ്പ് ലക്ഷ്യമിടുന്നത്.
പണം പിൻവലിക്കാൻ ബാങ്കിലെത്തിയപ്പോള്‍ സ്റ്റാഫിന് സംശയം; ‘ഡിജിറ്റല്‍ അറസ്റ്റി’ല്‍ നിന്ന് 61കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്, തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത് 13 ലക്ഷം
ഡിജിറ്റല്‍ അറസ്റ്റ്’ എന്ന തട്ടിപ്പുരീതിയിലൂടെ രാജ്യമെമ്ബാടും നിരവധിയാളുകള്‍ക്കാണ് വൻ തുകകള്‍ നഷ്ടമാകുന്നത്.അനുദിനം ഇത്തരം തട്ടിപ്പിന്‍റെ വാർത്തകള്‍ പുറത്തുവരികയാണ്. അതിനിടെ, ഹൈദരാബാദില്‍ ബാങ്ക് ജീവനക്കാരിയുടെ ജാഗ്രതയില്‍ 61കാരൻ 13 ലക്ഷത്തിന്‍റെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്. ഡിജിറ്റല്‍ അറസ്റ്റിലാക്കിയെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പുകാരുടെ നീക്കം.ശിശുരോഗ വിദഗ്ധനായ 61കാരനാണ് തട്ടിപ്പുകാരുടെ വലയില്‍പെട്ടത്. ഇദ്ദേഹത്തിന് മേല്‍ പല കുറ്റങ്ങള്‍ ചുമത്തി തട്ടിപ്പുകാർ ‘ഡിജിറ്റല്‍ അറസ്റ്റി’ലാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ഇടപാടുകള്‍ പരിശോധിക്കാൻ 13 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനായിരുന്നു നിർദേശം. ഇക്കാര്യം പുറത്ത് ആരോടും പറയരുതെന്നും നിർദേശിച്ചു.
ഇതനുസരിച്ച് 61കാരൻ പണം പിൻവലിക്കാൻ എസ്.ബി.ഐയുടെ ഹൈദരാബാദിലെ എ.സി ഗാർഡ്സ് ബ്രാഞ്ചിലെത്തി. വർഷങ്ങളായി ഇദ്ദേഹത്തിന് ഇവിടെയാണ് അക്കൗണ്ടുള്ളത്. തന്‍റെ ഫിക്സഡ് അക്കൗണ്ടില്‍ നിന്ന് 13 ലക്ഷം പിൻവലിക്കാൻ ഇദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ബാങ്ക് ജീവനക്കാരിയായ സൂര്യ സ്വാതിക്ക് ഇദ്ദേഹത്തിന്‍റെ പരിഭ്രമവും പിൻവലിക്കാനാവശ്യപ്പെട്ട വൻ തുകയും കണ്ട് സംശയം തോന്നി. ചോദിച്ചപ്പോള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണെന്നായിരുന്നു മറുപടി. ഇതില്‍ തൃപ്തിയാവാത്ത ജീവനക്കാരി ഇദ്ദേഹത്തെ മാനേജരുടെ മുന്നില്‍ കൊണ്ടുപോയി. മാനേജർ തിരക്കിയപ്പോള്‍ വസ്തു വാങ്ങാനാണ് പണം പിൻവലിക്കുന്നത് എന്നായിരുന്നു മറുപടി. എന്താണ്, എവിടെയാണ് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാൻ 61കാരന് കഴിഞ്ഞില്ല.
സംശയം തോന്നിയതിനെ തുടർന്ന് ബാങ്ക് ജീവനക്കാർ കുടുംബാംഗങ്ങളെ ആരെയെങ്കിലും കൂട്ടിവരാൻ നിർദേശിച്ച് അദ്ദേഹത്തെ മടക്കിയയച്ചു. മൂന്ന് ദിവസത്തേക്ക് ഇവർ പണം പിൻവലിക്കുന്നത് വൈകിപ്പിക്കുകയും ചെയ്തു. 61കാരൻ വീണ്ടും ബാങ്കിലെത്തി മറ്റൊരു ജീവനക്കാരനെ പണം പിൻവലിക്കാൻ സമീപിച്ചു. എന്നാല്‍, ഇദ്ദേഹത്തിന്‍റെ കാര്യത്തില്‍ എല്ലാ ജീവനക്കാർക്കും ബാങ്ക് നിർദേശം നല്‍കിയതിനാല്‍ പിൻവലിക്കാനായില്ല. മൂന്നാംതണയും 61കാരൻ ബാങ്കിലെത്തി പണം ആവശ്യപ്പെട്ടപ്പോള്‍ സ്വാതി സൂര്യ ഇദ്ദേഹത്തിന് സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട ചില ലേഖനങ്ങള്‍ കാണിച്ചുകൊടുത്തു.
സൈബർ ക്രൈമുകള്‍ എന്തെങ്കിലും നടന്നാല്‍ 1930 എന്ന നമ്ബറില്‍ ബന്ധപ്പെടാമെന്നും പറഞ്ഞു. ഈ നമ്ബറില്‍ വിളിച്ചപ്പോഴാണ് ഇദ്ദേഹം തന്നെ ‘ഡിജിറ്റല്‍ അറസ്റ്റി’ലാക്കിയിരിക്കുകയാണ് എന്ന കാര്യം വെളിപ്പെടുത്തിയത്. ഡിജിറ്റല്‍ അറസ്റ്റ് എന്നത് തട്ടിപ്പാണെന്നും പണം ട്രാൻസ്ഫർ ചെയ്യരുതെന്നും ഇദ്ദേഹത്തിന് ബോധ്യമായി. ഈ മൂന്ന് ദിവസങ്ങളിലും തട്ടിപ്പുകാർ തന്നെ മാനസികമായി പീഡിപ്പിക്കുകയും പണം പിൻവലിക്കാൻ നിർബന്ധിക്കുകയുമായിരുന്നെന്ന് 61കാരൻ പറഞ്ഞു.