ബെംഗളൂരുവിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവാവിന്റെ ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എസ്.െഎ.ക്ക് സസ്പെന്ഷന്.കണ്ണൂര്‍ ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.െഎ. എന്‍.പി.ജയകുമാറിനെയാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ സസ്പെന്‍ഡ് ചെയ്തത്. ബെംഗളൂരുവിലെ ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവാവിന്റെ ബാഗ് തട്ടിയെടുക്കാന്‍ എസ്ഐ പിടിവലി നടത്തുക ആയിരുന്നു.
കഴിഞ്ഞമാസം ബെംഗളൂരുവില്‍ ജോലിക്ക് പോകാനായി അമലും യാത്രയയക്കാനെത്തിയ പിതാവും കുടുക്കിമെട്ട സ്റ്റോപ്പില്‍ ബസ് കാത്തുനില്ക്കുമ്ബോഴാണ് സംഭവം. അതിനിടയില്‍ കണ്ണൂര്‍ ട്രാഫിക് പോലീസ് സ്റ്റേഷനില്‍നിന്ന് രാത്രി 9.30-ഓടെ ഡ്യൂട്ടികഴിഞ്ഞ് എസ്.െഎ. ജയകുമാര്‍ അവിടെ ബസിറങ്ങി. പിന്നീട് ബസ്സ്റ്റോപ്പില്‍ ചെന്നിരുന്നു.
തൊട്ടടുത്ത് ഇരിക്കുകയായിരുന്ന അമലിന്റെ കൈയിലുണ്ടായിരുന്ന ബാഗ് തന്റേതാണെന്ന് പറഞ്ഞ് എസ്.െഎ. പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു. അതോടെ ബാഗിനായി ഇരുവരും പിടിവലിയായി. ഭയന്നു പോയ അമലിന്റെ പിതാവ് ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും യുവാവിന്റെ പിതാവിനെ പോലീസുദ്യോഗസ്ഥന് തള്ളിയിട്ടു. പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനിടെ ബെംഗളൂരുവിലേക്കുള്ള ബസ് എത്തിയതോടെ പോലീസ് ഉദ്യോഗസ്ഥനില്‍നിന്ന് യുവാവ് ബാഗ് ബലം പ്രയോഗിച്ച് പിടിച്ചുവാങ്ങി ബസില്‍ ചാടിക്കയറി രക്ഷപ്പെട്ടു
എന്നാല്‍ പിടിവലിയുടെ ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. തൊട്ടടുത്ത ദിവസം യുവാവിന്റെ കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്കി.
ഭര്‍ത്താവ് അതായിരുന്നു! നടുക്കുന്ന സത്യമറിഞ്ഞത് വിവാഹിതയായി 4 വര്‍ഷത്തിന് ശേഷം; പരാതിയുമായി യുവതി
വിവാഹം കഴിഞ്ഞ് നാലുവർഷത്തിന് ശേഷമാണ് ഭർത്താവ് ഷണ്ഡനാണെന്ന് അറിഞ്ഞതെന്ന് യുവതി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.ചന്തയില്‍ സാരിയും മേക്കപ്പും വളകളുമണിഞ്ഞ് ഭിക്ഷയാചിക്കുമ്ബോഴാണ് ഇവർ ഭർത്താവിനെ കൈയോടെ പിടികൂടുന്നത്. ഇതോടെ യുവതി ഞെട്ടി. 2020 ല്‍ ആഢംബരമായാണ് ഇവരുടെ വിവാഹം നടന്നത്. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് ഭർത്താവ് ലൈംഗിക ബന്ധത്തിന് താത്പ്പര്യം കാണിച്ചിരുന്നില്ല. ഒരു ശസ്ത്രക്രിയക്ക് വിധേയനാകണമെന്ന് പറഞ്ഞ് ഒഴിവാകുന്നതായിരുന്നു പതിവ്. കാര്യം മനസിലാക്കിയതോടെ യുവതി വനിത പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തുകയായിരുന്നു. പരാതി രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണവും ആരംഭിച്ചു.
ഒരുലക്ഷം രൂപയും വീട്ടുപകരണങ്ങളും സ്ത്രീധനമായി നല്‍കിയിരുന്നു. യുവതിയുടെ ലൈംഗിക ആവശ്യം നിറവേറ്റുന്നത് പതിവായി നിരസിച്ചു. . പിന്നാലെ ഭർത്താവിന്റെയും ബന്ധുക്കളുടെയും സ്വഭാവം മാറി. യുവതിയെ കുറ്റക്കാരിയായി ചിത്രീകരിച്ചു. മർദനവും ഭക്ഷണം നിഷേധിക്കലും പതിവായി.അസുഖ ബാധിതയാകുമ്ബോള് വീട്ടിലയക്കുന്നതും സ്ഥിരമായി. വീണ്ടും സ്കൂട്ടറും രണ്ടുലക്ഷം രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ട് പീഡനം തുടർന്നു. ലഭിക്കാതായതോടെ യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കി. ഇതിനിടെയാണ് ഭർത്താവിനെ യുവതി സമാന ആളുകള്‍ക്കൊപ്പം പിടികൂടുന്നത്. ഇവന്റ് മാനേജ്മെന്റെ കമ്ബനിയിലെ മാനേജരെന്ന് പറഞ്ഞായിരുന്നു യുവതിയെ വിവാഹം കഴിച്ചത്. ചിലപ്പോഴൊക്കെ സ്ത്രീകളെ പോലെ വേഷം ധരിക്കേണ്ടിവരുമെന്നും തെറ്റിദ്ധരിപ്പിച്ചിരുന്നു.