Home Featured ബെംഗളൂരുവില്‍ ഇ വി ഷോറൂമില്‍ തീപ്പിടിത്തം; ജീവനക്കാരി വെന്തുമരിച്ചു

ബെംഗളൂരുവില്‍ ഇ വി ഷോറൂമില്‍ തീപ്പിടിത്തം; ജീവനക്കാരി വെന്തുമരിച്ചു

by admin

ബെംഗളൂരുവില്‍ ഇ വി ഷോറൂമില്‍ തീപ്പിടിത്തത്തില്‍ ജീവനക്കാരിക്ക് ദാരുണാന്ത്യം. രാജ്കുമാര്‍ റോഡിലെ ‘മൈ ഇ വി സ്റ്റോര്‍’ ഷോറൂമിലുണ്ടായ തീപ്പിടിത്തത്തില്‍ ജീവനക്കാരിയായ പ്രിയ വെന്തുമരിച്ചു.ഷോറൂമിലെ ഇലക്‌ട്രിക് സ്‌കൂട്ടറുകളും കത്തി നശിച്ചു. നിലവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.വൈകിട്ടോടെയായിരുന്നു ഇലട്രിക് സ്‌കൂട്ടറുകള്‍ സൂക്ഷിച്ച ഷോറൂമില്‍ തീയും പുകയും ഉയര്‍ന്നത്.

അഗ്‌നിബാധ കണ്ട ജീവനക്കാര്‍ പുറത്തേക്ക് ചിതറി ഓടിയെങ്കിലും ഒരു സ്ത്രീ മാത്രം പുക ശ്വസിച്ചു അകത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ആരും ഷോറൂമില്‍ അകപ്പെട്ടു കാണില്ലെന്ന നിഗമനത്തില്‍ ആയിരുന്നു തീയണക്കാനുള്ള ശ്രമം ആരംഭിച്ചത്.

അഗ്‌നിശമന സേന എത്തുമ്ബോഴേക്കും ഷോറൂമിലെ സ്‌കൂട്ടറുകള്‍ മുഴുവന്‍ കത്തി നശിച്ചിരുന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണം എന്നാണ് നിഗമനം. രാജാജിനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുത്തശ്ശിയുടെ 40 -ാം ചരമദിനം, യാചകകുടുംബം ഒരുക്കിയത് 38 ലക്ഷം ചെലവഴിച്ചുള്ള വിരുന്ന്, പങ്കെടുത്തത് 20,000 പേര്‍?

പാകിസ്ഥാനിലെ ഒരു യാചക കുടുംബം 1.25 കോടി പാകിസ്ഥാൻ രൂപ (ഏകദേശം 38 ലക്ഷം ഇന്ത്യന്‍ രൂപ) ചെലവഴിച്ച്‌ ഒരു വലിയ വിരുന്നൊരുക്കിയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ അമ്ബരപ്പിച്ചു കൊണ്ടിരിക്കുന്നത്.പാക്കിസ്ഥാനിലെ ഗുജ്‌റൻവാലയിലെ ഒരു യാചക കുടുംബമാണ് ഏകദേശം 1.25 കോടി പാകിസ്ഥാൻ രൂപ ചെലവില്‍ ഏകദേശം 20,000 പേർക്ക് ഗംഭീരമായ വിരുന്നൊരുക്കിയതത്രെ.മുത്തശ്ശി മരിച്ച്‌ 40 -ാം ദിനം അവരുടെ സ്മരണയ്ക്കായാണ് കുടുംബം ഈ വിരുന്ന് ഒരുക്കിയത് എന്നും റിപ്പോർട്ടുകള്‍ പറയുന്നു.

കുടുംബം വിരുന്നുകാരെ ക്ഷണിക്കുകയും അവരെ അവരുടെ സ്ഥലത്തേക്ക് എത്തിക്കുന്നതിന് വേണ്ടി 2,000 -ത്തിലധികം വാഹനങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. ഗുജ്‌റൻവാലയിലെ റഹ്‌വാലി റെയില്‍വേ സ്‌റ്റേഷൻ പരിസരത്തായിരുന്നത്രെ വിരുന്ന്.പഞ്ചാബിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോകളില്‍ പറയുന്നത്.

വിരുന്നിന് വിശിഷ്ടമായ ഒരു മെനു പോലും ഉണ്ടായിരുന്നു. ഉച്ചഭക്ഷണത്തില്‍ പരമ്ബരാഗത ഭക്ഷണങ്ങളായ സിരി പേയ്, മുറബ്ബ, കൂടാതെ നിരവധി മാംസം ചേർത്ത പലഹാരങ്ങള്‍ എന്നിവ ഉണ്ടായിരുന്നു.ഡിന്നറിന് ആട്ടിറച്ചി, നാൻ മതർ ഗഞ്ച് (മധുരമുള്ള ചോറ്), നിരവധി മധുരപലഹാരങ്ങള്‍ എന്നിവയാണ് ഉണ്ടായിരുന്നത്. 250 ആടുകളെ ഇറച്ചിയാക്കിയതായും റിപ്പോർട്ടുകള്‍ ഉണ്ട്. വിരുന്നില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അതിവേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.എന്നാലും, ഒരു യാചക കുടുംബത്തിന് എങ്ങനെയാണ് ഇത്ര ആര്‍ഭാടമായ വിരുന്നൊരുക്കാൻ സാധിക്കുന്നത്, ഇതൊക്കെ സത്യം തന്നെയാണോ എന്നായിരുന്നു ചിലരുടെ സംശയം. ഒരു കോടി രൂപയൊന്നും ആയിരിക്കില്ല എന്നാണ് മറ്റ് ചിലർ പറഞ്ഞത്. അതേസമയം മറ്റൊരു വിഭാഗം അവരുടെ ഒത്തൊരുമയേയും ഈ വിരുന്ന് സംഘടിപ്പിക്കാനുള്ള മനസ്ഥിതിയേയും അഭിനന്ദിക്കുകയാണ് ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group