Home Featured ബെംഗളൂരുവില്‍ കത്തിക്കരിഞ്ഞ കാറിനുള്ളില്‍ വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരുവില്‍ കത്തിക്കരിഞ്ഞ കാറിനുള്ളില്‍ വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

by admin

ബെംഗളൂരു : വ്യവസായിയുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.മുദ്ദീനപ്പള്ളിയിലെ വിശ്വേശ്വരയ്യ ബാരംഗയില്‍ ആണ് സംഭവം. നാഗരബാവി രണ്ടാം ഫേസ് 12-ാം മെയിൻ റോഡില്‍ താമസക്കാരനായ വ്യവസായി പ്രദീപ് (42) ആണ് മരിച്ചത്. മുദ്ദിനപ്പള്ളിയിലെ ആളൊഴിഞ്ഞ പറമ്ബിലാണ് സംഭവം.ന്യൂഡല്‍ഹി റജിസ്‌ട്രേഷനുള്ള സ്‌കോഡ കാറിന് തീപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ അഗ്നിശമന സേനയെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണച്ചപ്പോള്‍ കാറില്‍ പൂർണമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പ്രദീപ് കാറില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.ഇപ്പോള്‍ മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ബിഎൻഎസ്‌എസ് 194 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഡിസിപി (വെസ്റ്റ്) എസ് ഗിരീഷ് പറഞ്ഞു. സംഭവത്തില്‍ ബദറഹള്ളി പോലീസ് അന്വേഷണം ആരംഭിച്ചു

അദ്ധ്യാപികയുടെ കസേരയ്ക്കടിയില്‍ വിദ്യാര്‍ത്ഥികള്‍ പൊട്ടിച്ചത് അമിട്ട് ബോംബ്, ടീച്ചര്‍ക്ക് പൊള്ളല്‍

മാർക്കുകുറഞ്ഞതിന് വഴക്കുപറഞ്ഞ അദ്ധ്യാപികയുടെ കസേരയ്ക്കടിയില്‍ അമിട്ട് വച്ചുപൊട്ടിച്ച്‌ പ്ലസ് ടു വിദ്യാർത്ഥികള്‍.ഹരിയാനയിലെ ഭിവാനി ജില്ലയിലെ സ്കൂളിലാണ് സംഭവം നടന്നത്. ഒന്നില്‍ കൂടുതല്‍ അമിട്ടുകള്‍ ഒരുമിച്ചാക്കിയശേഷം കസേരയ്ക്കടിയില്‍ വച്ച്‌ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച്‌ പൊട്ടിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ശക്തിയില്‍ നിലത്തുവീണ അദ്ധ്യാപികയ്ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. കസേര തകർന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് ടു വിദ്യാർത്ഥികളായ പതിമൂന്നുപേരെ സസ്പെൻഡുചെയ്തു.

കഴിഞ്ഞയാഴ്ച നടത്തിയ സയൻസ് ക്ലാസ് ടെസ്റ്റില്‍ സംഭവത്തിന് പിന്നിലുള്ള കുട്ടികള്‍ക്ക് മാർക്ക് തീരെ കുറവായിരുന്നു. മാർക്ക് കുറഞ്ഞതിന് അദ്ധ്യാപിക ഓരോരുത്തരെയും ശകാരിച്ചിരുന്നു. മറ്റുകുട്ടികളുടെ മുന്നില്‍വച്ച്‌ തങ്ങളെ അപമാനിച്ചതിന് പ്രതികാരമായാണ് ബോംബുസ്ഫോടനം നടത്താൻ തീരുമാനിച്ചത്. യുട്യൂബില്‍ നിന്നാണ് അമിട്ടുകള്‍ കൊണ്ട് എങ്ങനെ ബോംബുണ്ടാക്കാം എന്ന് പഠിച്ചത്.

അദ്ധ്യാപികയെ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് തങ്ങള്‍ ഇങ്ങനെ ചെയ്തതെന്നും പരിക്കേല്‍ക്കുമെന്ന് കരുതിയില്ലെന്നുമാണ് സസ്പെൻഷനിലായ വിദ്യാർത്ഥികള്‍ പറയുന്നത്. പതിനഞ്ച് വിദ്യാർത്ഥികളാണ് ക്ളാസില്‍ ഉണ്ടായിരുന്നത്. ഇതില്‍ പതിമൂന്നുപേർക്ക് സ്ഫോടത്തെക്കുറിച്ച്‌ അറിയാമായിരുന്നു. നേരത്തേ തയ്യാറാക്കിവച്ച ബോംബ് അദ്ധ്യാപിക എത്തുന്നതിനുമുമ്ബ് കസേരയ്ക്കിടയില്‍ പുറത്തുകാണാത്ത രീതിയില്‍ സെറ്റുചെയ്തു. അദ്ധ്യാപിക കസേരില്‍ ഇരുന്നയുടനെ സംഘത്തിലൊരാള്‍ റിമോർട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച്‌ പൊട്ടിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group