ബംഗളൂരു: ബെളഗാവിയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് 20 വിദ്യാർഥികള്‍ക്ക് പരിക്ക്. മുദലാഗിക്ക് സമീപം പട്ടഗുണ്ഡി ഗ്രാമത്തിലാണ് അപകടം.സി.എസ്. മുഗല്‍ഖോഡ് കന്നട ആൻഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.ഒന്നുമുതല്‍ ഏഴുവരെ ക്ലാസിലെ കുട്ടികളാണ് ബസിലുണ്ടായിരുന്നത് പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബ്ലോക്ക് എജുക്കേഷൻ ഓഫിസർ അജിത്ത് മന്നിക്കേരി ആശുപത്രി സന്ദർശിച്ചു.
ചികിത്സയിലിരിക്കെ മരിച്ചയാളുടെ ‘കണ്ണ്’ കാണാനില്ല, പിന്നില്‍ ആശുപത്രി അധികൃതരെന്ന് ബന്ധുക്കള്‍, ‘എലികളെന്ന്’ ഡോക്ടര്‍മാര്‍
ബിഹാറിലെ ഒരു ആശുപത്രിയില്‍ മരിച്ചയാളുടെ കണ്ണ് പുറത്തെടുത്തെന്ന പരാതിയുമായി കുടുംബം. ഡോക്ടര്‍മാരാണ് മൃതദേഹത്തില്‍ നിന്നും കണ്ണ് എടുത്തുമാറ്റിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.എന്നാല്‍ തങ്ങളല്ലെന്നും എലികള്‍ തുരന്നെടുത്തതാകാമെന്നുമാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിശദീകരണം.ഫന്റസ് കുമാര്‍ എന്നയാള്‍ വെടിയേറ്റതിനു പിന്നാലെ വ്യാഴാഴ്ച നളന്ദ മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ (എന്‍എംസിഎച്ച്) പ്രവേശിപ്പിച്ചു. ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 8:55 ന് മരണം സ്ഥിരീകരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി വരെ കുടുംബം ആശുപത്രിയില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
എന്നാല്‍, ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ചെത്തിയ ബന്ധുക്കള്‍ മൃതദേഹത്തില്‍ ഇടതു കണ്ണ് ഇല്ലെന്ന് കണ്ടെത്തി. ‘കച്ചവടത്തിന്റെ’ ഭാഗമായി ഡോക്ടര്‍മാരുടെ കണ്ണ് പുറത്തെടുത്തതാണെന്ന് കുടുംബം ആരോപിക്കുമ്ബോള്‍, ആശുപത്രി ഭരണകൂടം കുറ്റം ചുമത്തിയത് എലികളെയാണ്.അതേസമയം, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എലികളാണ് ഉത്തരവാദികളെന്നും സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും എന്‍എംസിഎച്ച് മെഡിക്കല്‍ സൂപ്രണ്ട് ഡോ വിനോദ് കുമാര്‍ സിംഗ് പ്രതികരിച്ചു.