ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ് രംഗം വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ വേഗത്തിലുള്ള ഡെലിവെറിയും ഓഫറുകളും ഉപയോക്താക്കളെ ആകർഷിക്കുന്നതിനാൽ പലചരക്ക് കടകളെയും വഴിയോര കച്ചവടക്കാരെയും ക്വിക്ക് കൊമേഴ്‌് രംഗം വളരെയധികം ബാധിക്കുന്നുണ്ട്. നഗരങ്ങളിൽ വളരെ വേഗത്തിൽ ക്വിക് കൊമേഴ്സ് രംഗം വളരുന്നതിനാൽ നിരവധി കടകൾ അടച്ചു പൂട്ടേണ്ടി വന്നു.ഇത്തരത്തിൽ ബാംഗ്ലൂരിലെ പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളും വഴിയോര കച്ചവടക്കാരും തമ്മിലുള്ള ഒരു വ്യത്യസ്‌തമായ ഏറ്റുമുട്ടൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. കരിക്ക് വില്പനക്കാർ അവരുടെ വഴിയോര വ്യാപാര സ്ഥലത്തു “Rs 55 മാത്രം” എന്ന വിലയിൽ കരിക്ക് വിൽക്കുന്ന ഒരു ബോർഡ് പ്രദർശിപ്പിച്ചു.
അതിൽ സെപ്റ്റോ, സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, ബിഗ്‌ബാസ്കറ്റ് എന്നിവയുടെ ഉയർന്ന നിരക്കുകളോട് താരതമ്യം ചെയ്താണ് കച്ചവടക്കാർ വിലനിലവാരം കുറിച്ചിരിക്കുന്നത്.നിതീഷ് റവെല്ല’ എന്ന പേരിലുള്ള എക്സ് ഉപയോക്താവാണ് ഫോട്ടോ അടക്കം പോസ്റ്റ് പങ്കുവെച്ചത്. “നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ കൊണ്ടിരിക്കുക, കാരണം ജീവിതത്തിലെ 10% മാത്രമേ സംഭവിക്കുന്നതായിട്ടുള്ളൂ, 90% നമ്മുടെ പ്രതികരണം തന്നെയാണ്,” എന്നാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചത്. പിന്നീട്, ‘പീക്ക് ബംഗളൂരു’ എന്ന പേജ് ഈ പോസ്റ്റ് ഷെയർ ചെയ്‌തപ്പോൾ ഒരു ചർച്ചയ്ക്കുതന്നെ വഴി തുറന്നു.
ഭര്‍ത്താവ് തന്റെ നഗ്ന വീഡിയോകള്‍ ബംഗ്ലാദേശില്‍ വില്‍ക്കുന്നു : പരാതിയുമായി യുവതി ഹൈക്കോടതിയില്‍ ; അന്വേഷണത്തിന് ഉത്തരവ്
ഭർത്താവ് തന്റെ നഗ്ന വീഡിയോകള്‍ വില്‍ക്കുന്നതായി ഭാര്യയുടെ പരാതി.പശ്ചിമ ബംഗാള്‍ സ്വദേശിനിയാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് എത്തിയത് .ഭർത്താവ് തന്റെ അശ്ലീല വീഡിയോകള്‍ നിർമ്മിച്ച് ബംഗ്ലാദേശില്‍ വില്‍ക്കുന്നുവെന്നും , പരപുരുഷ ബന്ധത്തിന് നിർബന്ധിക്കുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ ഹൈക്കോടതി പോലീസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.ഒരു വർഷം മുമ്ബ് ഹൗറയിലെ സങ്ക്രെയില്‍ ഏരിയയില്‍ വച്ചാണ് തന്റെ വിവാഹം നടന്നതെന്ന് യുവതി പറയുന്നു .
ഭർത്താവ് തയ്യല്‍തൊഴിലാളിയായിരുന്നു . വിവാഹശേഷം സ്ത്രീധനത്തിന്റെ പേരില്‍ ഇയാള്‍ യുവതിയെ മർദിക്കാൻ തുടങ്ങി. ഇതിന് പിന്നാലെയാണ് ഭാര്യയുടെ അശ്ലീല വീഡിയോകള്‍ ഉണ്ടാക്കി ബംഗ്ലാദേശില്‍ വില്‍ക്കാൻ തുടങ്ങിയത് . തുടർന്ന് ബംഗാളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള നിരവധി യുവാക്കളുമായി ബന്ധം സ്ഥാപിക്കാൻ നിർബന്ധിച്ചു . തന്നെ കാട്ടി മറ്റുള്ളവരില്‍ നിന്ന് ഭർത്താവ് വൻതുക തട്ടിയെടുക്കാറുണ്ടായിരുന്നു.ഭർതൃവീട്ടുകാരും ഇതിന് കൂട്ടുനിന്നു. തുടർന്ന് യുവതി പോലീസില്‍ പരാതി നല്‍കി.
എന്നാല്‍ ഇതില്‍ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് അഭിഭാഷകന്റെ സഹായത്തോടെ യുവതി ഹൈക്കോടതിയില്‍ ഹർജി നല്‍കി. തുടർന്ന് കേസ് പരിഗണിച്ച ഹൈക്കോടതി പോലീസിനെ ശാസിച്ചു. ഇത്രയും വലിയ വിഷയത്തില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ഗൗരവം കാണിക്കാത്തതെന്ന് ജസ്റ്റിസ് തീർത്ഥങ്കർ ഘോഷ് ചോദിച്ചു . പിന്നാലെ തുടർന്ന് പോലീസ് ഗൗരവമായി കേസ് അന്വേഷിക്കാനും ജഡ്ജി ഉത്തരവിട്ടു.