Home Featured ബെംഗളൂരു : ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലികരണ്ടു.

ബെംഗളൂരു : ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലികരണ്ടു.

by admin

ബെംഗളൂരു : ബെംഗളൂരു ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലികരണ്ടു. അംബേദ്‌കർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം.തിങ്കളാഴ്ച മരിച്ച രംഗസ്വാമി (37) എന്നയാളുടെ മൃതദേഹമാണ് പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. എലികരണ്ട് മൃതദേഹത്തിൽ രൂപമാറ്റംവന്നതായി ബന്ധുക്കൾ കണ്ടെത്തി. പ്രതിഷേധിച്ച ബന്ധുക്കൾ ആശുപത്രി ജീവനക്കാരുടെ പേരിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ആശുപത്രി അധികൃതർ ബന്ധുക്കളോട് ഖേദംപ്രകടിപ്പിച്ചു.

ആശുപത്രിക്കെട്ടിടത്തോടുചേർന്ന് മാലിന്യച്ചാലാണ്. അവിടെനിന്നാണ് എലി കയറിവരുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് ആശുപത്രി ഭരണസമിതിയോട് ആവശ്യപ്പെട്ടതായി റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. ദേവനാഥ് ബന്ധുക്കളെ അറിയിച്ചു.

വലിയ കുഴപ്പം തന്നെ! നടുറോഡില്‍ പ്രേതമായി അണിഞ്ഞൊരുങ്ങി കുട്ടികളെ പേടിപ്പിച്ച്‌ യുവതി; വീഡിയോ

നടുറോഡില്‍ പ്രേതമായി അണിഞ്ഞൊരുങ്ങി കുട്ടികളെ ഉള്‍പ്പടെ പേടിപ്പിച്ച യുവതിക്കെതിരെ വിമർശനം. ഡല്‍ഹിയിലാണ് യുവതിയുടെ തോന്ന്യാസം അരങ്ങേറിയത്.പശ്ചിം വിഹാറില്‍ നിന്നുള്ള മേക്കപ്പ് ആർട്ടിസ്റ്റായ ഷൈഫലി നാഗ്പാല്‍ ആണ് ഹാലോവീൻ സ്റ്റണ്ടിന്റെ പേരില്‍ രാത്രി തെരുവില്‍ കുട്ടികളെ ഭയപ്പെടുത്തിയത്.ഇതിന്റെ വീഡിയോ ഇവർ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അസഭ്യവർഷമാണ് ഇതിന് ലഭിക്കുന്നത്. സ്ലീവ്‌ലെസ് വെള്ള വസ്ത്രം ധരിച്ച്‌, അതില്‍ രക്തമെന്ന് തോന്നിക്കുന്ന ചുവന്ന നിറങ്ങളും തേച്ചിരുന്നു.

ഭയപ്പെടുത്തുന്ന തരത്തിലുള്ള വിചിത്രമായ കോണ്‍ടാക്റ്റ് ലെൻസുകളും ധരിച്ചായിരിന്നു യുവതിയുടെ കോപ്രായം.ഇവർ ഒരു പ്രാദേശിക പാർക്കിലേക്ക് കയറി പോകുന്നകതും ഈ രൂപം കണ്ട് കുട്ടികള്‍ ഭയപ്പെട്ട് ഓടുന്നതും വീഡിയോയില്‍ കാണാം. പിന്നീട് തെരുവിലൂടെ നടക്കുന്ന ഇവരെ കണ്ട് നാട്ടുകാർ അമ്ബരക്കുന്നതും കാണാം. ഞാൻ തന്നെയാണോ ഇത് ചെയ്തതെന്ന് വിശ്വസിക്കാനാവുന്നില്ല എന്ന കാപ്ഷനോടെയാണ് ഇവർ വീഡിയോ പങ്കിട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group