കുഞ്ഞിന് മുലപ്പാല്‍ കൊടുത്തു കൊണ്ടിരുന്ന യുവതിയുടെ ചിത്രവും വീഡിയോ പകർത്തിയ പ്രതി പിടിയില്‍..കഠിനംകുളം പുതുകുറിച്ചി സ്വദേശി നിശാന്ത് (31) ആണ് പിടിയിലായത്.ശനിയാഴ്ച വെളുപ്പിന് രണ്ടരയ്ക്ക് ആയിരുന്നു സംഭവം. യുവതി കുഞ്ഞിന് മുലപ്പാല്‍ കൊടുക്കുന്ന ദൃശ്യം വീടിൻറെ മതില്‍ ചാടി തുറന്നിട്ടിരുന്ന ജനാല വഴി പ്രതി ദൃശ്യങ്ങള്‍ പകർത്തുകയായിരുന്നു. മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് കണ്ട യുവതി നിലവിളിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് കഠിനംകുളം പൊലീസില്‍ പരാതി നല്‍കി. സ്ത്രീകള്‍ക്കു മേലുള്ള അതിക്രമത്തിനും പുറമേ ഐടി ആക്‌ട് വകുപ്പ് പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ വർഷം ഒറ്റ ദിവസം കൊണ്ട് 13 കേസില്‍ പ്രതിയായ ആളാണ് നിഷാന്ത്. കല്ലമ്ബലം മുതല്‍ കോട്ടയം കറുകച്ചാല്‍ വരെ പിടിച്ചുപറിയും സ്ത്രീകളെ അതിക്രമിച്ചതിനും നിഷാന്തിനെതിരെ ഒറ്റ ദിവസം കൊണ്ട് 13 കേസ് രജിസ്റ്റർ ചെയ്തിരുന്നു.ഫോട്ടോയെടുക്കാൻ ഉപയോഗിച്ച മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.നിരവധി കേസുകളില്‍ പ്രതിയായ നിഷാന്തിനെതിരെ കാപ്പാ നിയമപ്രകാരം കേസെടുക്കുമെന്നും കഠിനംകുളം പോലീസ് പറഞ്ഞു
ഫയര്‍ അലാറാം; കേരളത്തിലേക്കും കിട്ടി കര്‍ണാടക ആര്‍ടിസിയുടെ രണ്ട് ‘ഐരാവത് ക്ലബ് ക്ലാസ് 2.
കര്‍ണാടക ആര്‍.ടി.സി.യുടെ രണ്ട് ‘ഐരാവത് ക്ലബ് ക്ലാസ് 2.0’ ബസുകള്‍ കേരളത്തിലേക്ക്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലേക്ക് ഐരാവത് ക്ലബ് ക്ലാസ് 2.0 സര്‍വീസ് ആരംഭിച്ചു.ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചും പ്രതിദിനം രണ്ടു സര്‍വീസുകളുണ്ട്. കാസര്‍കോട്ടേയ്ക്ക് ഒരു സര്‍വീസേ ഉള്ളൂ. ശാന്തിനഗര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നാകും ബസ് പുറപ്പെടുക.നിലവിലുള്ള ഐരാവത് ക്ലബ് ക്ലാസ് ബസുകളുടെ പരിഷ്‌കരിച്ച പതിപ്പാണ് ഐരാവത് ക്ലബ്ബ് ക്ലാസ് 2.0. പുതിയ 20 വോള്‍വൊ ബസ്സുകളാണ് കര്‍ണാടക ആര്‍.ടി.സി. അടുത്തിടെ പുറത്തിറക്കിയത്. വ്യാഴാഴ്ച കോഴിക്കോട്ടേക്ക് പരീക്ഷണയോട്ടം നടത്തി വിജയിച്ചതിനെ തുടര്‍ന്നാണ് റെഗുലര്‍ സര്‍വീസ് ആരംഭിച്ചത്.
15 മീറ്ററാണ് ബസ്സിന്റെ നീളം. 3.5 ശതമാനം അധികം ലെഗ്‌റൂമും 5.6 ശതമാനം അധികം ഹെഡ് റൂമും ഉണ്ട്. ജനല്‍ച്ചില്ലുകളും വലുതാണ്. ലഗേജ് വെക്കുന്നതിന് 20 ശതമാനം അധികം സ്ഥലവും ഒരുക്കിയിട്ടുണ്ട്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും മികച്ച സൗകര്യങ്ങളും പ്രത്യേകതയാണ്. ഫയര്‍ അലാറം ആന്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം (എഫ്.എ.പി.എസ്.) ഉള്‍പ്പെടെ ഒട്ടേറെ സുരക്ഷാസംവിധാനങ്ങള്‍ ബസ്സിലുണ്ട്. തീപ്പിടിത്തമുണ്ടായാല്‍ സീറ്റിന്റെ ഇരുവശത്തുമുള്ള വാട്ടര്‍ പൈപ്പുകളിലൂടെ വെള്ളം പുറത്തുവിടാന്‍ സാധിക്കുംവിധമാണ് എഫ്.എ.പി.എസ്. സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.