Home Featured ആപ്പില്‍ കാബ് ബുക്ക് ചെയ്ത് യുവതിയെ കബളിപ്പിച്ച് കവര്‍ച്ചക്കും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ച് ഡ്രൈവർ

ആപ്പില്‍ കാബ് ബുക്ക് ചെയ്ത് യുവതിയെ കബളിപ്പിച്ച് കവര്‍ച്ചക്കും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ച് ഡ്രൈവർ

by admin

ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒല കാബ് ആണെന്ന് കരുതി മറ്റൊരു കാറില്‍ കയറിയപ്പോള്‍ നേരിട്ട ദുരനുഭവം പങ്കുവെച്ച്‌ യുവതി.കാബ് ബുക്ക് ചെയ്ത് കാത്തിരുന്ന യുവതിയെ ആള്‍മാറാട്ടക്കാരനായ ഡ്രൈവർ സമീപിക്കുകയായിരുന്നു. അപകടത്തില്‍ നിന്ന് യുവതി കഷ്ടിച്ച്‌ രക്ഷപ്പെട്ടു.എയർപോർട്ടിലെ പിക്കപ്പ് സ്റ്റേഷനില്‍ നില്‍ക്കുകയായിരുന്നു യുവതി. വെള്ളിയാഴ്ച രാത്രി 10:30ന് ശേഷമാണ് ക്യാബ് ബുക്ക് ചെയ്തത്. ഡ്രൈവർ ഒടിപി ആവശ്യപ്പെടുകയോ ഒല ആപ്പ് ഉപയോഗിക്കുകയോ ചെയ്തില്ലെങ്കിലും യുവതി കാറില്‍ കയറുകയായിരുന്നു. തൻ്റെ ആപ്പ് തകരാറിലാണെന്ന് പറഞ്ഞ് യുവതിയുടെ ആപ്പില്‍ മാപ്പ് സെറ്റ് ചെയ്യാൻ ഡ്രൈവർ ആവശ്യപ്പെട്ടു.

യാത്ര പുരോഗമിക്കവെ, ഡ്രൈവർ അധിക നിരക്ക് ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചപ്പോള്‍, മറ്റൊരു കാറില്‍ പോകാൻ ഡ്രൈവർ പറയുകയായിരുന്നു. ഭീഷണിയാണെന്ന് തോന്നിയ യുവതി എയർപോർട്ട് പിക്കപ്പ് സ്റ്റാൻഡിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. ഡ്രൈവർ അത് അവഗണിക്കുകയും ഒരു പെട്രോള്‍ സ്റ്റേഷനില്‍ നിർത്തി ഇന്ധനത്തിന് 500 രൂപ ആവശ്യപ്പെടുകയും ചെയ്തു.മനസ്സാന്നിധ്യം വീണ്ടെടുത്ത യുവതി രാജ്യത്തെ എമർജൻസി ഹെല്‍പ്പ്‌ലൈനായ 112ല്‍ വിളിച്ചു. ഇതേസമയം കുടുംബാംഗത്തെ വിളിച്ച്‌ പറയുകയും ചെയ്തു. പൊലീസ് അതിവേഗം പ്രതികരിക്കുകയും 20 മിനിറ്റിനുള്ളില്‍ ഡ്രൈവറെ പിടികൂടുകയും ചെയ്തു. ബസവരാജ് എന്നയാളാണ് പിടിയിലായത്. എക്സിലാണ് യുവതി ദുരനുഭവം പങ്കുവെച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group