ബെംഗളൂരു: അമ്മയുടെ വാക്കുകളില്‍ പ്രകോപിതനായ മകൻ, വനിതാ പിഎസ്ഐയെ മർദിച്ചു. നെലമംഗലം ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.ബെംഗളൂരു റൂറലില്‍ നീലമംഗല മുക്തിനാഥേശ്വര ബാരങ്കെയില് താമസിക്കുന്ന മധുസൂധനനാണ് പിഎസ്ഐ ജയന്തിയെ മർദിച്ചത്.ബിഇ പഠനം പാതി വഴിക്ക് ഉപേക്ഷിച്ച് ജോലിക്കു പോകാതെ വീട്ടിലിരിക്കുന്നതിന്റെ പേരില്‍ മധുസൂദനനും അമ്മ സുശീലയും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായി. തുടർന്ന്, സുശീല നെലമംഗലം ടൗണ്‍ പോലീസ് സ്റ്റേഷനില്‍ മകനെതിരെ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് ഇരുവരെയും ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു വരുത്തി. സ്റ്റേഷനില്‍ എത്തിയതിന് ശേഷവും ഇരുവരും വഴക്ക് തുടർന്ന്.
അതോടെ, വനിതാ പിഎസ്ഐ ജയന്തി മധുസൂധനനെ ശകാരിക്കുകയും മർദിക്കുകയും ചെയ്തു. ഇതോടെയാണ് സുശീല “ഒരു പരാതി നല്‍കിയതിന്റെ പേരില്‍ പോലീസ് നിന്നെ മർദിക്കുമ്ബോള്‍, അവരെ തിരിച്ചടിക്കുമെന്ന് നീ പറയുന്നില്ല. നീ ഒരു പുരുഷനാണെങ്കില്‍, അവരെ തിരിച്ചടിക്കൂ. അപ്പോള്‍ അറിയാൻ സാധിക്കും” എന്ന് മധുസൂധനനോട് പറയുന്നത്. അമ്മയുടെ വാക്കുകളില്‍ പ്രകോപിതനായ ഇയാള്‍ പിഎസ്ഐ ജയന്തിയെ മർദിക്കുകയായിരുന്നു. പിഎസ്ഐയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍, മധുസൂധനനെതിരെ നെലമംഗല ടൗണ്‍ പോലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ സെക്ഷൻ 132, 121 (1), 121 (2), 352, 54, 3(5) ബിഎൻഎസ്എസ് എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
18കാരിയുമായി പ്രണയത്തിന് 62 കാരനായ പിതാവ് തടസം, ഗേള്‍ഫ്രണ്ടിന്റെ പിതാവിനെ കൊലപ്പെടുത്തിയ 34കാരൻ അറസ്റ്റില്‍
34 കാരനുമായുള്ള 18കാരിയായ മകളുടെ പ്രണയ ബന്ധത്തിന് തടസം നിന്ന് 62 കാരന് ദാരുണാന്ത്യം. ഗേള്‍ഫ്രണ്ടിന്റെ പിതാവിനെ കൊലപ്പെടുത്തിയ 34കാരനെ പൊലീസ് അറസ്റ്റു ചെയ്തു.ദില്ലിയിലെ നരേല വ്യവസായ മേഖലയില്‍ ഒക്ടോബർ 20നാണ് 62കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 18കാരിയുടെ ബോയ്ഫ്രണ്ടിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 62കാരന്റെ മരണം കൊലപാതകമാണെന്ന പരാതി തിങ്കളാഴ്ചയാണ് പൊലീസിന് ലഭിക്കുന്നത്.
തുടർന്ന് നടന്ന അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. 34കാരനായ സുഖിര ചൌധരി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബച്ചു പ്രസാദ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. ബച്ചു പ്രസാദ് സിംഗിന്റെ ഇളയ മകളായ പിങ്കി കുമാരിയുമായി സുഖിര ചൌധരി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ ബച്ചു എതിർത്തിരുന്നു. ഒക്ടോബർ 20ന് സുഖിര ബച്ചു പ്രസാദിന് സെക്യൂരിറ്റി ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്കി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. എന്നാല്‍ വഴിയില്‍ ഇയാള്‍ക്ക് മദ്യം വാങ്ങി നല്കി അവശ നിലയിലാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
അടുത്തിടെയാണ് ഇയാള്‍ വിവരം പിങ്കിയോട് വിശദമാക്കിയത്. പിതാവിനേക്കുറിച്ച് വിവരമൊന്നും ഇല്ലെന്ന പരാതിപ്പെടുന്നതിനിടയിലായിരുന്നു ഇത്. പിതാവ് ജോലി സംബന്ധമായി എവിടെയെങ്കിലും പോയതായെന്ന ധാരണയിലായിരുന്നു കുടുംബമുണ്ടായിരുന്നത്. പിങ്കി ഈ വിവരം സഹോദരനെ അറിയിച്ചതോടെയാണ് സംഭവം പൊലീസ് അറിയുന്നത്. നേരത്തെ ഷാഹ്പൂരിന് സമീപത്ത് നിന്ന് ലഭിച്ച അഴുകിയ നിലയിലുള്ള മൃതദേഹം പിതാവിന്റേതാണെന്ന് ഇവർ സ്ഥിരീകരിച്ചു. ഇതോടെയാണ് സുഖിരയെ പൊലീസ് അറസ്റ്റ് ചെയ്തത്.