Home Featured ബെംഗളൂരു: നഗരത്തിന്റെ ആദ്യത്തെ ഡിജിറ്റൽ ജനസംഖ്യാ ക്ലോക്ക് ഉദ്ഘാടനം ഇന്ന്

ബെംഗളൂരു: നഗരത്തിന്റെ ആദ്യത്തെ ഡിജിറ്റൽ ജനസംഖ്യാ ക്ലോക്ക് ഉദ്ഘാടനം ഇന്ന്

by admin

ബെംഗളൂരു: കർണാടകത്തിലെയും രാജ്യത്തെയും ജനസംഖ്യയുടെ തത്സമയ കണക്കുകൾ പ്രദർശിപ്പിക്കുന്ന ബെംഗളൂരു സിറ്റിയുടെ ആദ്യത്തെ ഡിജിറ്റൽ ജനസംഖ്യാ ക്ലോക്ക് നഗരത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ച് (ഐഎസ്ഇസി) ൽ വെള്ളിയാഴ്ച (നവംബർ 8) ഉദ്ഘാടനം ചെയ്യും.ബെംഗളൂരുവിൽ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.

ഐഎസ്ഇസിയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും (MoHFW) സംയുക്തമായി ഏറ്റെടുത്ത പദ്ധതിയായ കർണാടകയിലെ ജനസംഖ്യ ഘടികാരം സംസ്ഥാനത്തെ ജനസംഖ്യ ഒരു മിനിറ്റിലും 10 സെക്കൻഡിലും, രാജ്യത്തെ ജനസംഖ്യ ഓരോ രണ്ട് മിനുട്ടിലും അപ്ഡേറ്റ് ചെയ്യും.രാജ്യത്തെ ജനസംഖ്യാ വളർച്ചയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ഗവേഷകർക്ക് ആധികാരിക വിവരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഐഎസ്ഇസിയുടെ പ്രവേശന കവാടത്തിൽ ഇത് സ്ഥാപിച്ചിരിക്കുന്നത്.

ആശുപത്രിയിലെ സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ വച്ച്‌ വീഡിയോ പകര്‍ത്താൻ ശ്രമം; ജീവനക്കാരൻ അറസ്റ്റില്‍

സ്വകാര്യ ആശുപത്രിയിലെ സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണില്‍ വീഡിയോ പകർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റില്‍.ബംഗളൂരുവിലെ തിലക് നഗറിലെ സ്വകാര്യ ആശുപത്രിയില്‍ കരാർ ജീവനക്കാരനായ കലപുരക്കി സ്വദേശിയായ യല്ലലിംഗ (28) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ആശുപത്രിയിലെ സ്ത്രീകളുടെ ടോയ്‌ലറ്റിലെത്തി മൊബൈല്‍ ഫോണ്‍ ടോയ്‌ലറ്റ് ജനലില്‍ വച്ച ശേഷം വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു..ശുചിമുറിയില്‍ പോയ ആശുപത്രി ജീവനക്കാരി മൊബൈല്‍ ഫോണ്‍ കണ്ട് ഞെട്ടി .

അവിടെയെത്തിയ യല്ലലിംഗ യുവതിഉയോട് മൊബൈല്‍ ഫോണ്‍ നല്‍കണമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെ അവൻ എമർജൻസി ബട്ടണ്‍ അമർത്തി. തുടർന്ന് സഹപ്രവർത്തകർ എത്തി യലലിംഗയെ പിടികൂടി തിലക്‌നഗർ പോലീസിന് കൈമാറി. ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group