Home Featured കർണാടകയിലെ ക്ഷേത്രത്തിൽ വൻ കവർച്ച; ദൃശ്യങ്ങൾ പുറത്ത്

കർണാടകയിലെ ക്ഷേത്രത്തിൽ വൻ കവർച്ച; ദൃശ്യങ്ങൾ പുറത്ത്

by admin

കർണാടകയിലുള്ള ക്ഷേത്രത്തിൽ വൻ കവർച്ച നടന്നതായി റിപ്പോർട്ടുകൾ. മംഗളൂരു ബണ്ട്വാളിലുള്ള ക്ഷേത്രത്തിലാണ് വൻ കവർച്ച നടന്നത്. സ്വർണ്ണം, വെള്ളി ആഭരണങ്ങളും കാണിക്കവഞ്ചിയിലെ പണവും അടക്കം 2.3 ലക്ഷം രൂപയുടെ വസ്തുവകകൾ മോഷണം പോയതായി അധികൃതർ അറിയിച്ചു.കവർച്ച സംഘം പൂട്ടുപൊളിച്ചാണ് അകത്തുകയറിയത്.

ഒന്നരലക്ഷം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങൾ, 80,000 രൂപയുടെ വെള്ളി ആഭരണങ്ങൾ, കാണിക്കവഞ്ചിയിലെ 5000 രൂപ എന്നിവയാണ് മോഷ്ടാക്കൾ കവർന്നത്.മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ബണ്ട്വാൾ റൂറൽ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

ചുറ്റിപ്പറന്ന് എത്തിയത് തെളിവായി; 26 കാരന്റെ കൊലപാതകം തെളിയിക്കാന്‍ സഹായിച്ചത് ഈച്ച

കൊലപാതക കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചത് ഈച്ച. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം.മനോജ് ഠാക്കൂര്‍ എന്ന 26-കാരന്റെ കൊലപാതകമാണ് ഈച്ചയുടെ സഹായത്തോടെ പോലീസ് തെളിയിച്ചത്.വ്യാഴാഴ്ച രാത്രി 19-കാരനായ മരുമകന്‍ ധരം സിങ്ങിനൊപ്പം മദ്യപിക്കാന്‍ പോയ മനോജ് ഠാക്കൂറിനെ കാണാതാകുകയായിരുന്നു. പിറ്റേന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയും മണിക്കൂറുകളോളം തിരച്ചില്‍ നടത്തുകയും ചെയ്തു. വൈകീട്ടോടെ മനോജിന്റെ മൃതദേഹം കണ്ടെത്തി.അവസാനമായി ഒപ്പമുണ്ടായിരുന്ന ധരം സിങ്ങിനെയാണ് പോലീസ് സംശയിച്ചത്. ചോദ്യം ചെയ്‌തെങ്കിലും വിശ്വസിനീയമായ തരത്തിലാണ് ഇയാള്‍ പോലീസിന് മറുപടികള്‍ നല്‍കിയത്.

കൊലയ്ക്ക് പിന്നിലെ കാരണം പറയാനോ സി.സി.ടി.വി. ദൃശ്യവും ദൃക്‌സാക്ഷികളും ഉള്‍പ്പെടുയുള്ള തെളിവുകള്‍ കണ്ടെത്താനോ പോലീസിന് കഴിഞ്ഞില്ല.അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ലെങ്കിലും പോലീസിന് ധരം സിങ്ങിനെ തന്നെയായിരുന്നു സംശയം. അതോടെ ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചു. ഇതിനിടെയാണ് ട്വിസ്റ്റ് സംഭവിച്ചത്.ചോദ്യം ചെയ്യലിനിടെ ധരം സിങ്ങിനെ ചുറ്റി ഒരു ഈച്ച പറക്കുന്നത് അന്വേഷണോദ്യോഗസ്ഥനായ അഭിഷേക് പയാസിയുടെ ശ്രദ്ധയില്‍ പെട്ടു.മറ്റാരുടെയും സമീപം പോകാതെ ഈച്ച ഇയാളെ മാത്രമാണ് ചുറ്റിപ്പറന്നത്.

തുടര്‍ന്ന് ധരം സിങ്ങിനോട് ധരിച്ച ഷര്‍ട്ട് ഊരി നല്‍കാന്‍ അഭിഷേക് ആവശ്യപ്പെട്ടു.ഉടന്‍ ഷര്‍ട്ട് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം വന്നതോടെയാണ് കേസില്‍ നിര്‍ണായകമായ തെളിവ് ലഭിക്കുകയും ധരം സിങ്ങാണ് പ്രതി എന്ന് ഉറപ്പിക്കുകയും ചെയ്തത്. നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയാത്ത രക്തക്കറ ഷര്‍ട്ടില്‍ ഉണ്ടായിരുന്നു എന്നായിരുന്നു പരിശോധനാഫലം. ഇതിന്റെ ചുവട് പിടിച്ച്‌ നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ ധരം സിങ് കുറ്റം സമ്മതിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിന്റെ പണം നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സിങ് പോലീസിനോട് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group