Home Featured ബെംഗളൂരു :കാത്തിരിപ്പിനൊടുവിൽ നമ്മമെട്രോ നാഗസാന്ദ്ര-മാധവാരയിൽ സർവിസ് ഇന്ന് ആരംഭിക്കും

ബെംഗളൂരു :കാത്തിരിപ്പിനൊടുവിൽ നമ്മമെട്രോ നാഗസാന്ദ്ര-മാധവാരയിൽ സർവിസ് ഇന്ന് ആരംഭിക്കും

by admin

ബെംഗളൂരു : കാത്തിരിപ്പിനൊടുവിൽ നമ്മമെട്രോ ഗ്രീൻ ലൈനിൽ (തെക്ക്-വടക്ക് ഇടനാഴി) നാഗസാന്ദ്രയിൽ നിന്ന് മാധവാരയിലേക്ക് പുതുതായി നിർമിച്ച 3.14 കിലോമീറ്റർ മെട്രോ പാതയിൽ വ്യാഴാഴ്ച‌ സർവീസ് തുടങ്ങും. രാവിലെ അഞ്ചിന് മാധവാരയിൽ നിന്ന് ആദ്യത്തെ മെട്രോ ട്രെയിൻ പുറപ്പെടും. രാത്രി 11-നായിരിക്കും അവസാനത്തെ ട്രെയിൻ. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ബെംഗളൂരു സൗത്ത് എം.പി. തേജസ്വി സൂര്യ തുടങ്ങിയവർ ബുധനാഴ്‌ച യെശ്വന്തപുരയിൽ നിന്ന് മാധവാര വരെ മെട്രോയിൽ സഞ്ചരിച്ച് പാത പരിശോധിച്ചു. വ്യാഴാഴ്‌ച രാവിലെ ഈ പാതയിൽ യാത്രക്കാർക്കായി സർവീസ് ആരംഭിക്കുമെന്നും ഔദ്യോഗിക ഉദ്ഘാടനം പിന്നീടായിരിക്കുമെന്നും ഡി.കെ. ശിവകുമാർ അറിയിച്ചു. ഈ പാത 44,000 യാത്രക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഞ്ജുനാഥനഗർ, ചിക്കബിദരക്കല്ലു, മാധവാര എന്നിവയാകും സ്റ്റേഷനുകൾ. ഭൂമിയുടെ വിലയുൾപ്പെടെ 1168 കോടി രൂപ ചെലവിലാണ് ഈ പാത നിർമിച്ചിരിക്കുന്നത്. നാഗസാന്ദ്ര- മാധവാര പാത തുറക്കുന്നതോടെ നമ്മ മെട്രോയ്ക്ക് ആകെ 76.95 കിലോമീറ്റർ പാതയും 69 സ്റ്റേഷനുകളുമാകും.ഗ്രീൻ ലൈനിൽ 33.46 കിലോമീറ്ററും 31 സ്റ്റേഷനുകളും പർപ്പിൾ ലൈനിൽ (കിഴക്ക് – പടിഞ്ഞാറ് ഇടനാഴി) 43.49 കിലോമീറ്ററും 38 സ്റ്റേഷനുകളും ആണുള്ളത്. മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ പരിശോധന പൂർത്തിയായി ഒരുമാസമായപ്പോഴാണ് വാണിജ്യ സർവീസ് തുടങ്ങുന്നത്. അനുമതി ലഭിച്ചിട്ടും സർവീസ് തുടങ്ങാൻ വൈകുന്നതിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനെതിരേ (ബി.എം.ആർ.സി.എൽ.) വൻ വിമർശനമുയർന്നിരുന്നു.

ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ടത്, കൊല്‍ക്കത്ത നഗരത്തിനെതിരേ യുവാവ്; രണ്ടു തട്ടിലായി സോഷ്യല്‍ മീഡിയ

ഇന്ത്യയുടെ നഗരമാണ് കൊല്‍ക്കത്ത. സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരങ്ങളില്‍ ഒന്നുകൂടിയാണിത്.കൊല്‍ക്കത്ത സന്ദർശിക്കുന്ന ഏതൊരാളും അവിടത്തെ നഗരത്തിരക്കില്‍ അലിയാൻ ആഗ്രഹിക്കുന്നവരുമാണ്. എന്നാല്‍, കൊല്‍ക്കത്ത സന്ദർശിച്ചപ്പോഴുള്ള മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ് വിശാഖപട്ടണം സ്വദേശിയായ ഡി.എസ് ബാലാജി എന്ന യുവാവ്. കൊല്‍ക്കത്തയെ ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട നഗരമെന്ന് വിശേഷിപ്പിച്ച്‌ യുവാവ് എക്സില്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ചർച്ചയാകുകയാണ്. യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്.

നഗരത്തിന്റെ വൃത്തിയില്ലായ്മയാണ് ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും ഇയാള്‍ ചൂണ്ടിക്കാട്ടുന്നത്. തുറന്നു കിടക്കുന്ന ഓടകളും നിറഞ്ഞുകവിഞ്ഞ മാലിന്യക്കുട്ടകളും എങ്ങും മൂത്രത്തിന്റെ അതിരൂക്ഷമായ ദുർഗന്ധവുമെല്ലാം സൂചിപ്പിച്ചാണ് ഇയാള്‍ കൊല്‍ക്കത്ത നഗരത്തെ മോശമെന്ന് മുദ്രകുത്തുന്നത്.സീല്‍ദാ, ബഡാ ബസാർ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള വീഡിയോകളാണ് ഇയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവിടങ്ങളില്‍ ശരിയായി ശ്വസിക്കാൻ പോലും സാധിക്കില്ലെന്ന് യുവാവ് പറയുന്നു.

ഇവിടത്തെ പച്ചക്കറി മാർക്കറ്റില്‍ പച്ചക്കറികള്‍ സൂക്ഷിച്ചിരിക്കുന്നത് മലിനജലം ഒഴുകി വൃത്തികേടായ തറയിലാണെന്നും ആളുകള്‍ വെറുതെ അവിടെയും ഇവിടെയും തുപ്പിയിടുന്നുവെന്നും വീഡിയോയില്‍ ബാലാജി പറയുന്നു. നഗരത്തിലെ റോഡുകളിലെ തുടർച്ചയായ ഹോണടിയേയും ഇയാള്‍ വിമർശിക്കുന്നുണ്ട്. മനുഷ്യർക്ക് തലവേദന സൃഷ്ടിക്കുന്നതാണ് ഇവിടത്തെ ഹോണടിയെന്നും യുവാവ് പറഞ്ഞുവെയ്ക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group