ബെംഗളൂരുവിലെ തിരക്കുള്ള റോഡിലൂടെ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ഓടിയെത്തിയ കണ്ടക്ടർ ഉടൻ സ്റ്റിയറിങ് കൈപ്പിടിയിലൊതുക്കി ബസിന്റെ നിയന്ത്രണമേറ്റെടുത്തത് വൻ അപകടം ഒഴിവാക്കി. ബുധനാഴ്‌ച രാവിലെ 11 മണിയോടെ ബെംഗളൂരുവിലെ നെലമംഗല- ദാസനപുര റൂട്ടിലാണ് സംഭവം. ബി.എം.ടി.സി. ബസ് ഡ്രൈവർ കിരൺ കുമാറാണ് (40) മരിച്ചത്. നെലമംഗലയിൽനിന്ന് ദാസനപുരയിലേക്ക് പോകുകയായിരുന്ന 256 എം.-1 നമ്പർ ബസിൻ്റെ ഡ്രൈവറാണ് കിരൺ കുമാർ.
ബസ് ഓടിക്കുന്നതിനിടെ കിരൺകുമാർ ഡ്രൈവറുടെ സീറ്റിൽ നിന്ന് ഇടതുവശത്തേക്ക് ചരിഞ്ഞ് വീഴുകയായിരുന്നു. ഉടൻ കണ്ടക്ടർ ഒബലേഷ് പുറകുവശത്തുനിന്നും ഓടിയെത്തി സ്റ്റിയറിങ്ങ് കൈയിലാക്കി. ഡ്രൈവറുടെ സീറ്റിലേക്ക് ചാടിക്കയറിയിരുന്ന് ബസ് റോഡരികിലേക്കാക്കി നിർത്തി.കിരൺകുമാറിനെ ഉടൻ ഒബലേഷിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കിരൺ കുമാറിൻ്റെ നിര്യാണത്തിൽ അദ്ദേഹത്തിന്റെ്റെ കുടുംബത്തെ ബി.എം.ടി.സി. അനുശോചനമറിയിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ വീട് സന്ദർശിച്ചു. സഹായധനം ലഭ്യമാക്കുമെന്ന് ഉറപ്പു നൽകി.
ദീപാവലി ദിനം സൊമാറ്റോയില്‍ ഫുഡ് ഡെലിവെറി, ലഭിച്ച തുക പങ്കുവെച്ച് യുവാവ്; കൈയ്യടിച്ച് സോഷ്യല്‍മീഡിയ
കോടിക്കണക്കിന് ഇന്ത്യക്കാർ ഒക്ടബോർ 31-ന് ദീപാവലി ആഘോഷിച്ചപ്പോള്‍ ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി റിതിക് തോമർ വിശ്രമമില്ലാത്ത ജോലിത്തിരക്കിലായിരുന്നു.കുടുംബാംഗങ്ങളില്‍ നിന്ന് അകന്ന് ആ രാത്രി റിതിക് സൊമാറ്റോ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു. വൈകീട്ട് അഞ്ച് മുതല്‍ 11 വരെ റിതിക് സൊമാറ്റോയ്ക്ക് വേണ്ടി ജോലി ചെയ്തു. ആറു മണിക്കൂർ നേരത്തെ ജോലിക്കിടെ എട്ടിടങ്ങളില്‍ ഭക്ഷണമെത്തിച്ച് നേടിയതാകട്ടെ വെറും 317 രൂപയും.ദീപാവലി ദിനം യുവാവിന് ലഭിച്ച പ്രതിഫലവും ഉപഭോക്താക്കള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള യാത്രയും ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
റിതിക് തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചത്. ആദ്യത്തെ ഓർഡർ ഡെലിവറി ചെയ്ത് നേടിയത് 40 രൂപയാണ്. രണ്ടാമത്തെ ഓർഡറിന് ലഭിച്ചതാകട്ടെ വെറും 20 രൂപയും. മൂന്നാമത്തെ ഡെലിവറിക്ക് 50 രൂപയും നാലാമത്തെ ഡെലിവറിക്ക് 40 രൂപയും ലഭിച്ചു. അഞ്ചാമത്തെ ഓർഡറിന് 24 രൂപയും ആറാമത്തെ ഡെലിവറിക്ക് 70 രൂപയും ലഭിച്ചു.നാല് ദിവസം മുമ്ബ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം 4.2 മില്ല്യണ്‍ ആളുകളാണ് കണ്ടത്.
ദീപാവലി ദിനവും ജോലി ചെയ്യുന്ന റിതിക്കിന്റെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എല്ലാവർക്കും ആഘോഷങ്ങള്‍ ഒരേപോലെയല്ലെന്ന് ചിലർ കമന്റ് ചെയ്തു. ഈ കാരണംകൊണ്ടാണ് ഫുഡ് ഓർഡർ ചെയ്യുമ്ബോള്‍ അവർക്ക് ടിപ്പ് നല്‍കുമെന്ന് ഉറപ്പുവരുത്തുന്നത്. പുറത്തുനിന്ന് ഭക്ഷണം വാങ്ങാനാകുമെങ്കില്‍ ഡെലിവറി ബോയ്സിന് ടിപ്പ് നല്‍കാനാകുമെന്നും ചിലർ കമന്റിട്ടു.