ബെംഗളൂരു : കർണാടകത്തിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് (എച്ച്.എസ്.ആർ.പി.) സ്ഥാപിക്കുന്നതിനുള്ള സമയപരിധി സർക്കാർ 30 വരെ നീട്ടി. സംസ്ഥാനത്ത് രണ്ട് കോടിയിലേറെ വാഹനങ്ങളുള്ളതിൽ 52 ലക്ഷം വാഹനങ്ങൾ മാത്രമാണ് ഇതുവരെ അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിച്ചിട്ടുള്ളത്. ഇതു നാലാം തവണയാണ് സമയപരിധി നീട്ടുന്നത്. 2023 ഓഗസ്റ്റിലാണ് വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയത്.
2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ 2023 നവംബർ 17-ന് മുമ്പ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, വാഹന ഉടമകൾ ഇത് ഗൗരവമായിട്ടെടുക്കാത്തതിനാൽ നാലുതവണ സമയപരിധി നീട്ടുകയായിരുന്നു. നമ്പർ പ്ലേറ്റ് സ്ഥാപിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്നാണ് അറിയിച്ചിട്ടള്ളത്.
ഒരു തവണ പിടിക്കപ്പെട്ടാൽ 500 രൂപയും ഒന്നിലേറെ തവണ പിടിക്കപ്പെട്ടാൽ 1000 രൂപയുമാണ് സർക്കാർ പിഴ നിശ്ചയിച്ചിരിക്കുന്നത്. അതിനിടെ പഴയ വാഹനങ്ങളിൽ അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനെതിരേയുള്ള ഹർജികൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇത്എല്ലാ സംസ്ഥാനങ്ങളിലും ബാധകമാണെങ്കിലും എന്നു മുതൽ നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം. സർക്കാർ അംഗീകൃത ഇടപാടുകാർ വഴി മാത്രമേ അതിസുരക്ഷാ നമ്പർ പ്ലേറ്റ് സ്ഥാപിക്കാൻ സാധിക്കത്തുള്ളൂ. നമ്പർ പ്ലേറ്റ് നിർമാതാക്കളുടെ സംഘടന നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി നവംബർ 20-ലേക്ക് മാറ്റിയിരുന്നു.
കേന്ദ്ര സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് നിലവിൽ 14 കമ്പനികൾക്ക് മാത്രമാണ് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർമിക്കുന്നതിന് ലൈസൻസുള്ളത്.
ആട്ട കിലോ 30, അരി 34 രൂപ; ഭാരത് ബ്രാന്‍ഡിന് കീഴില്‍ സബ്സിഡി നിരക്കില്‍ വില്‍പ്പന, രണ്ടാം ഘട്ടവുമായി കേന്ദ്രം
: ഭാരത് ബ്രാന്‍ഡിന് കീഴില്‍ സബ്സിഡി നിരക്കില്‍ ഗോതമ്ബ് പൊടിയുടെയും അരിയുടെയും രണ്ടാം ഘട്ട ചില്ലറ വില്‍പ്പന സര്‍ക്കാര്‍ ആരംഭിച്ചു.ഉയര്‍ന്ന വിലയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഗോതമ്ബ് പൊടി (ആട്ട) കിലോയ്ക്ക് 30 രൂപയ്ക്കും അരി കിലോ 34 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. ഒന്നാം ഘട്ട നിരക്കായ യഥാക്രമം 27.5 രൂപ, 29 രൂപയില്‍ നിന്ന് നേരിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 5 കിലോ, 10 കിലോ പാക്കറ്റുകളായാണ് വില്‍പ്പന. എന്‍സിസിഎഫ്, നാഫെഡ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നി സഹകരണ സ്ഥാപനങ്ങളിലൂടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുമാണ് വില്‍പ്പന നടക്കുക.
ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള താല്‍ക്കാലിക ഇടപെടലാണ് ഇതെന്ന് ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. സഹകരണ സംഘങ്ങളുടെ മൊബൈല്‍ വാനുകള്‍ ഫ്ലാഗ് ഓഫ് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എഫ്സിഐ)യില്‍ നിന്ന് 369,000 ടണ്‍ ഗോതമ്ബും 291,000 ടണ്‍ അരിയും രണ്ടാം ഘട്ട ചില്ലറ വില്‍പ്പനയ്ക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വില സ്ഥിരതാ ഫണ്ടില്‍ നിന്നാണ് ഇതിനാവശ്യമായ തുക അനുവദിച്ചത്.
അനുവദിച്ച സ്റ്റോക്ക് തീരുന്നത് വരെ ഈ ഇടപെടല്‍ തുടരും. കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ വീണ്ടും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. 2023 ഒക്ടോബര്‍ മുതല്‍ 2024 ജൂണ്‍ 30 വരെയുള്ള ഒന്നാം ഘട്ടത്തില്‍ 15.20 ലക്ഷം ടണ്‍ ഗോതമ്ബ് പൊടിയും 14.58 ലക്ഷം ടണ്‍ അരിയുമാണ് വിതരണം ചെയ്തത്.