ബെംഗളൂരു : രാംപുര തടാകത്തിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി പരിസര പ്രദേശങ്ങളിൽ ദുർഗന്ധം. ഞായറാഴ്ച രാവിലെയാണ് തടാകത്തിൽ നൂറുകണക്കിന് മീനുകൾ ചത്തുപൊങ്ങിയത്.എന്നാൽ, തിങ്കളാഴ്ച വൈകീട്ടുവരെ ഇവയെ മാറ്റാനുള്ള നടപടികൾ ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) അധികൃതർ സ്വീകരിച്ചിട്ടില്ല. ദുർഗന്ധംകാരണം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടാവുകയാണ്. തടാകത്തിൻ്റെ സമീപത്തുകൂടി പോകാൻ പറ്റാത്ത അവസ്ഥയാണ്.
അഴുക്കുചാലുകളിൽ നിന്നുള്ളവെള്ളം ധാരാളം ഈ തടാകത്തിലെത്തുന്നുണ്ട്. അധികൃതരുടെ അവഗണന കാരണമാണ് തടാകംനാശത്തിന്റെ വക്കിലായത്. അറ്റകുറ്റപ്പണികൾ കൃത്യമായി ചെയ്യാറില്ല. തടാകക്കരയിൽ വേലി കെട്ടാനോ വൃത്തിയായി സൂക്ഷിക്കാനോ തയ്യാറാകുന്നില്ല. കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ തടാകത്തിൽ ജലനിരപ്പ് ഉയർന്നിരുന്നു.
കഴിഞ്ഞവർഷം ബി.ബി.എം.പി. തടാകം നവീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും പാതിവഴിയിൽ നിലച്ചു. കുറച്ചുവർഷം മുൻപ് ഇതിനായി പ്രദേശവാസികൾ സ്വയം മുന്നിട്ടിറങ്ങിയിട്ടുണ്ടായിരുന്നു. ചത്തുപൊങ്ങിയ മീനുകളെ എത്രയും വേഗം വെള്ളത്തിൽനിന്ന് നീക്കി തടാകം വൃത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ഇന്ത്യയില്‍ ഒറ്റയടിക്ക് നിരോധിച്ചത് 85 ലക്ഷത്തിലധികം വാട്സ്ആപ്പ് അക്കൗണ്ടുകള്‍; ഒറ്റ കാരണം മാത്രം
രാജ്യത്ത് മെറ്റയുടെ ഓണ്‍ലൈൻ മെസേജിംഗ് പ്ലാറ്റ്ഫോമുകളിലൊന്നായ വാട്സ്ആപ്പ് 2024 സെപ്തംബർ മാസം മാത്രം നിരോധിച്ചത് 85,84,000 അക്കൗണ്ടുകള്‍.ഉപഭോക്താക്കളുടെ അപ്പീലിനെ തുടർന്ന് ഇതില്‍ 33 അക്കൗണ്ടുകളുടെ വിലക്ക് വാട്സ്ആപ്പ് പിൻവലിച്ചുവെന്നും കമ്ബനി പുറത്തുവിട്ട റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.1,658,000 അക്കൗണ്ടുകള്‍ ഉപഭോക്താക്കളുടെ പരാതിയൊന്നും ഇല്ലാതെ നിരോധിച്ചവയാണ്.
അക്കൗണ്ട് ഉടമകളില്‍ നിന്ന് 8,161 പരാതികളാണ് വാട്സ്ആപ്പിന് 2024 സെപ്റ്റംബർ മാസം ലഭിച്ചത്. അവയില്‍ 3,744 എണ്ണം നിരോധന അപ്പീലുകളായിരുന്നു. ഇവ പരിഗണിച്ച് 33 അക്കൗണ്ടുകളുടെ നിരോധനം വാട്സ്ആപ്പ് നീക്കി. ഈ അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. ആപ്പിന്റെ ദുരുപയോഗം തടയാനും വിശ്വസ്യത വർദ്ധിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് അക്കൗണ്ടുകളുടെ നിരോധനം.
പുതിയ ഐടി നിയമങ്ങള്‍ 2021 അനുസരിച്ച്, 50,000-ത്തിലധികം ഉപയോക്താക്കളുള്ള ഇന്ത്യയില്‍ പ്രവർത്തിക്കുന്ന എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പ്രതിമാസ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. ഉപയോക്താക്കള്‍ റിപ്പോർട്ട് ചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങള്‍ പ്ലാറ്റ്ഫോം സ്വീകരിച്ച നടപടികള്‍, ഗ്രീവൻസ് അപ്പീല്‍ കമ്മിറ്റി നല്കുന്ന ഏതെങ്കിലും മാർഗ്ഗനിർദ്ദേശത്തിന്റെ വിശദാംശങ്ങള്‍ എന്നിവ വ്യക്തമാക്കുന്നതിന് ഈ റിപ്പോർട്ട് ആവശ്യമാണ്.ഓഗസ്റ്റില്‍, വാട്ട്സ്ആപ്പ് മുമ്ബ് ഏകദേശം 84. 58 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നു, അതില്‍ 16.61 ലക്ഷം മുൻകൂട്ടി നിരോധിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.