കന്നട രാജ്യോത്സവ ആഘോഷത്തിനിടെ ബെളഗാവിയില്‍ യുവാവിന് മർദനമേറ്റു. കമല്‍ നഗറിലെ കാനാപുർ റോഡിലാണ് സംഭവം.മല്ലേശ്വര പൂജാരിയാണ് അക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഇയാളെ ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസില്‍ പ്രവേശിപ്പിച്ചു. സംഭവശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടു. പൊലീസ് കേസെടുത്തു.
കന്നട രാജ്യോത്സവ ദിനത്തില്‍ ബെളഗാവിയില്‍ മഹാരാഷ്ട്ര ഏകീകരണ്‍ സമിതിയുടെ (എം.ഇ.എസ്) നേതൃത്വത്തില്‍ കരിദിന ആചരണവും പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ബെളഗാവിയിലെ മറാത്ത ഭൂരിപക്ഷ മേഖലകള്‍ മഹാരാഷ്ട്രയില്‍ ലയിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് മറാത്തവാദികളുടെ പ്രതിഷേധം.
സിഗ്നല്‍ തെറ്റിച്ചെത്തിയ കാര്‍ പൊലീസുകാരെ ഇടിച്ചിട്ടു; 20 മീറ്ററോളം വലിച്ചിഴച്ചു
സിഗ്നല്‍ തെറ്റിച്ചെത്തിയ കാർ പൊലീസുകാരെ ഇടിച്ച് 20 മീറ്ററോളം വലിച്ചിഴച്ചു. തെക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ കിഷൻഗഡില്‍ ശനിയാഴ്ചയാണ് സംഭവം.റെഡ് സിഗ്നല്‍ തെറ്റിച്ച് എത്തിയ വാഹനത്തെ തടഞ്ഞ പൊലീസുകാരെയാണ് ഇടിച്ചത്.എ.എസ്.ഐ പ്രമോദ്, ഹെഡ് കോണ്‍സ്റ്റബിള്‍ സൈലേഷ് ചൗഹാൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയില്‍ എത്തിച്ചു. കാറിന്റെ ബോണറ്റിലേക്ക് വീണ പൊലിസുകാരെ 20 മിനിറ്റോളം വലിച്ചിഴക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഡ്രൈവർ അവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും 20 മീറ്ററിലധികം വലിച്ചിഴച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായാണ് പ്രമോദിന്റെ മൊഴി. പ്രതിയെ പിടികൂടാൻ വിവിധ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. വസന്ത് കുഞ്ചിലെ താമസക്കാരനായ ജയ് ഭഗവാന്റെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.