Home Featured കർണാടകത്തെ വിഭജിച്ച് പുതിയ സംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം ;അറസ്റ്റ്

കർണാടകത്തെ വിഭജിച്ച് പുതിയ സംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം ;അറസ്റ്റ്

by admin

ബെംഗളൂരു : കർണാടകത്തെ വിഭജിച്ച് കല്യാണ കർണാടക എന്നപേരിൽ പുതിയ സംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റുചെയ്തു. കർണാടകപ്പിറവിദിനമായ കർണാടക രാജ്യോത്സവദിനത്തിൽ കലബുറഗിയിൽ കല്യാണ കർണാടക പ്രത്യേക രാജ്യ ഹോരാട്ട സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ഒട്ടേറെ പ്രവർത്തകർ പങ്കെടുത്തു.

ഹൈദരാബാദിനോട് ചേർന്നുകിടക്കുന്ന ജില്ലകളുൾപ്പെടുന്ന വടക്കൻ കർണാടകത്തിലെ പ്രദേശങ്ങളാണ് കല്യാണ കർണാടക. മുൻപ് ഹൈദരാബാദ് കർണാടക എന്നായിരുന്നു പേര്. ബീദർ, കലബുറഗി, റായ്ച്‌ചൂരു, യാദ്ഗിർ, ബല്ലാരി, വിജയനഗര, കൊപ്പാൾ ജില്ലകളാണ് ഈ മേഖലയിൽ വരുക.ഈ ജില്ലകളെ ചേർത്ത് പുതിയ സംസ്ഥാനം രൂപവത്കരിക്കണമെന്നാണ് കല്യാണ കർണാടക പ്രത്യേക രാജ്യ ഹോരാട്ട സമിതിയുടെ ആവശ്യം.

ഭര്‍ത്താവ് മരിച്ച ബെഡിലെ രക്തം ഗര്‍ഭിണിയായ ഭാര്യയെക്കൊണ്ട് കഴുകിപ്പിച്ചു; ആശുപത്രിക്കെതിരെ വിമര്‍ശനം

ഭർത്താവ് മരിച്ച ആശുപത്രി ബെഡ് ഗർഭിണിയായ ഭാര്യയെക്കൊണ്ട് നിർബന്ധിപ്പിച്ച്‌ കഴുകിപ്പിച്ചതായി പരാതി.മധ്യപ്രദേശിലെ ഗദസാരെ ഹെല്‍ത്ത് സെന്‍ററിലാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം പുറത്തറിയുകയും ആശുപത്രിക്കെതിരെ വിമർശനം ഉയരുകയായിരുന്നു.ബെഡിലെ രക്തം തുണികൊണ്ട് തുടക്കാനാണ് ആവശ്യപ്പെട്ടതെന്നും ഇത് തെളിവ് ശേഖരണത്തിന് വേണ്ടിയാണെന്നുമുള്ള വിചിത്ര വാദമാണ് ആശുപത്രി ഉയർത്തുന്നത്.വ്യാഴാഴ്ച ദിൻഡോരി ജില്ലയിലെ ലാല്‍പൂർ ഗ്രാമത്തില്‍ വെച്ച്‌ നാലു പേർക്ക് വെടിയേറ്റിരുന്നു

,. ഭൂമി തർക്കത്തെ തുടർന്നുള്ള സംഘർഷത്തിനിടെയായിരുന്നു വെടിവെപ്പ്. രണ്ടു പേർ സ്ഥലത്തുവെച്ച്‌ തന്നെ കൊല്ലപ്പെട്ടു. ശിവരാജ്, രാംരാജ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതില്‍ ശിവരാജിന്‍റെ ഭാര്യക്കാണ് ദുരനുഭവമുണ്ടായത്.ചികിത്സ നല്‍കിയെങ്കിലും ആശുപത്രിയില്‍വെച്ച്‌ ശിവരാജ് മരിച്ചു. ഇതോടെ രക്തം പുരണ്ട ബെഡ് വൃത്തിയാക്കാൻ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു. സ്ത്രീയില്‍നിന്നോ ബന്ധുക്കളില്‍നിന്നോ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ആശുപത്രിയിലെ മുതിർന്ന ഡോക്ടർ പ്രതികരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group