ചാരിറ്റി ആപ്പ് ഉണ്ടാക്കാൻ സഹായം ചോദിച്ച് ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമ മനാഫ്. അഞ്ച് ലക്ഷം രൂപ ആപ്പിന് ചെലവ് വരുമെന്നും ഇതുണ്ടാക്കാൻ അറിയുന്ന ആരെങ്കിലുമുണ്ടെങ്കിൽ സഹായിക്കണമെന്നുമാണ് മനാഫിന്റെ അഭ്യർത്ഥന.’അഞ്ച് ലക്ഷം രൂപ ആപ്പിന് മാത്രം ചെലവാണ്. ആപ്പ് ഉണ്ടാക്കി തരുന്ന ആരെങ്കിലുമുണ്ടെങ്കിൽ എനിക്കൊരു ആപ്പ് ഉണ്ടാക്കിത്തരാൻ മുന്നോട്ടുവരൂ. അപ്പ് ഉണ്ടാക്കിത്തന്നാൽ നല്ല കാര്യമാണ്. ഒരു നൂറ് രൂപ അക്കൗണ്ടിലേക്ക് വന്നുകഴിഞ്ഞാലും അത് ചെലവാകുന്നതുമെല്ലാം മനസിലാകും.’- എന്നാണ് വീഡിയോയിൽ മനാഫ് പറയുന്നത്.
അതേസമയം, അഞ്ച് ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സാണ് മനാഫിന്റെ യൂട്യൂബ് ചാനലിന് ഉള്ളത്. മനാഫ് നിരവധി പരിപാടികൾ ഉദ്ഘാടനം ചെയ്യാൻ പോകുന്നുണ്ട്. ചില പരിപാടികളുടെ വീഡിയോകൾ മനാഫിന്റെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഫാൻസ് അസോസിയേഷനും രൂപീകരിച്ചു.
ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിനിടെ രണ്ടുപേരെ വെടിവെച്ചു കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്
ഡല്‍ഹിയിലെ ഷഹ്ദാരയില്‍ വീടിന് പുറത്ത് ദീപാവലി ആഘോഷത്തിലേർപ്പെട്ടിരുന്ന രണ്ടുപേരെ വെടിയുതിർത്ത് കൊലപ്പെടുത്തി.ആകാശ് ശർമ (44), ഇയാളുടെ 16കാരനായ അനന്തരവൻ റിഷഭ് ശർമ എന്നിവരെയാണ് ഇരുചക്ര വാഹനത്തിലെത്തിയ രണ്ടു പേർ കൊലപ്പെടുത്തിയത്. ആകാശ് ശർമയുടെ പത്തു വയസുകാരനായ മകന്റെ കണ്‍മുന്നില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിക്കാണ് ക്രൂരകൃത്യം നടന്നത്.സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വീടിന് പുറത്ത് ആഘോഷത്തിലായിരുന്ന ആകാശ് ശർമക്ക് അരികിലേക്ക് ബൈക്കില്‍ രണ്ടു പേർ എത്തുകയായിരുന്നു. ആദ്യം ഒരാള്‍ ബൈക്കില്‍നിന്ന് ഇറങ്ങി ശർമയുടെ കാലില്‍ തൊട്ടു. ഏതാനും സെക്കൻഡുകള്‍ക്കുള്ളില്‍ രണ്ടാമത്തെയാള്‍ ഒളിച്ചുവെച്ച തോക്ക് പുറത്തെടുത്ത് നിറയൊഴിക്കുകയായിരുന്നു.
ആകാശ് ശർമക്കു നേരെ അക്രമികള്‍ അഞ്ച് റൗണ്ട് വെടിയുതിർത്തു. ഇതിനിടെ മകൻ ക്രിഷ് ശർമക്ക് പരിക്കേറ്റു. അക്രമികളുടെ പിന്നാലെ ഓടിയ റിഷഭ് ശർമയെയും കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. അക്രമികളെ നേരത്തെ അറിയാമെന്നും വർഷങ്ങളായി ഇവരുമായി ഭൂമിതർക്കമുണ്ടായിരുന്നുവെന്നും ആകാശിന്റെ ഭാര്യ പ്രതികരിച്ചു.