Home Featured തൃശൂര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണം: സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

തൃശൂര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണം: സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

by admin

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതി നോട്ടീസ്.മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച്‌ എഐവൈഎഫ് നേതാവ് ബിനോയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചു. മൂന്നാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

വോട്ടെടുപ്പ് ദിവസം മതചിഹ്നങ്ങള്‍ ഉപയോഗിച്ച്‌ വോട്ടര്‍മാരെ സ്വാധീനിച്ചു, സുഹൃത്ത് വഴി സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്തു, ബാങ്ക് അക്കൗണ്ടിലേക്ക് എംപി പെന്‍ഷന്‍ തുക പെന്‍ഷനായി കൈമാറി, ശ്രീരാമ ഭഗവാന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവായ എപി അബ്ദുള്ള കുട്ടി അഭ്യര്‍ഥിച്ചു, തുടങ്ങിയവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍. വോട്ടറുടെ മകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി ഇത് വോട്ടര്‍ക്ക് നല്‍കിയ കൈക്കൂലിയാണെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

45 കൊല്ലം മുൻപത്തെ ഭൂമിതര്‍ക്കം: 17-കാരന്റെ തലവെട്ടി, അറ്റുവീണ ശിരസ്സ് മടിയില്‍വെച്ച്‌ വിലപിച്ച്‌ അമ്മ

ഭൂമിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തിനിടെ പതിനേഴുകാരന് ദാരുണാന്ത്യം. തർക്കത്തിനിടെ എതിർവിഭാഗത്തില്‍പെട്ട ഒരാള്‍ കുട്ടിയുടെ തല വാള്‍ കൊണ്ട് വെട്ടിമാറ്റുകയായിരുന്നു.ഉത്തർ പ്രദേശിലെ ജോൻപുരില്‍ ബുധനാഴ്ചയാണ് സംഭവം.ഗൗരാബാദ്ശാഹർപുർ പോലീസ് സ്റ്റേഷൻ പരിധിയിലെ കബിറുദ്ദീൻ ഗ്രാമത്തിലെ ഭൂമിയെച്ചൊല്ലിയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ തർക്കം നിലനിന്നിരുന്നത്. രാംജീത് യാദവിന്റെ മകൻ അനുരാഗ് (17) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. അനുരാഗിന്റെ അമ്മ, മകന്റെ അറ്റുവീണ ശിരസ്സ് മടിയില്‍വെച്ച്‌ മണിക്കൂറുകളോളം വിലപിച്ച ഹൃദയഭേദകമായ വാർത്ത ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ എതിർവിഭാഗത്തില്‍പ്പെട്ട കുറച്ചു പുരുഷന്മാർ ചേർന്ന് അനുരാഗിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഒരാള്‍ വാള്‍കൊണ്ട് ആഞ്ഞുവെട്ടി. അനുരാഗിന്റെ ശിരസ്സ് തല്‍ക്ഷണം ഉടലില്‍നിന്ന് വേർപെട്ടു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍, വെട്ടിയ ആളെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. 40-45 കൊല്ലമായി ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഭൂമിയുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നെന്ന് എസ്.പി. അജയ് പാല്‍ ശർമ പറഞ്ഞു. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്തുവരികയാണെന്നും മറ്റുള്ളവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group