Home Featured താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ വാഗാനങ്ങൾക്ക് നിയന്ത്രണം

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ വാഗാനങ്ങൾക്ക് നിയന്ത്രണം

by admin

താമരശ്ശേരി ചുരത്തില്‍ ചൊവ്വാഴ്ച മുതല്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം. റോഡിലെ കുഴി അടയ്ക്കുന്ന പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. തിങ്കളാഴ്ച അർധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ചുരത്തിലെ 6, 7, 8 ഹെയർപിൻ വളവുകളിലെ കുഴികളാണ് അടയ്ക്കുന്നത്.

അടിവാരം മുതല്‍ ലക്കിടി വരെയുള്ള ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ് അന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചുരത്തിലെ 6, 7, 8 വളവുകളില്‍ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ താഴ്ന്ന് പോയ ഇന്റര്‍ലോക്ക് കട്ടകള്‍ ഉയര്‍ത്തുന്നതിനും വേണ്ടിയായിരുന്നു നിയന്ത്രണം.

ബിഎംഡബ്ല്യുവില്‍ എത്തി പൂച്ചട്ടികള്‍ മോഷ്ടിക്കുന്ന യുവതി: വീഡിയോ കണ്ട് അമ്ബരന്ന് നെറ്റിസണ്‍സ്

ആഢംബര ബിഎംഡബ്ല്യു കാറില്‍വന്ന് ഒരു കടയുടെ പുറത്ത് വച്ചിരുന്ന പൂച്ചട്ടികള്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.നോയിഡ സെക്ടർ-18ലാണ് ഈ മോഷണം നടത്തിയത്.ഒക്ടോബർ 25ന് അർദ്ധരാത്രി 12 മണിക്കാണ് സംഭവം. വീഡിയോയില്‍ യുവതി തന്റെ കാറില്‍ നിന്ന് ഇറങ്ങുന്നതും കടയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്ന പൂച്ചട്ടികള്‍ക്ക് അടുത്തേക്ക് വരുന്നതുമാണ് ആദ്യം കാണുന്നത്. കടയിലെ ജീവനക്കാർ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കി ഉടൻ തന്നെ പൂച്ചട്ടികള്‍ മോഷ്ടിച്ചെടുക്കുകയാണ്.

ഈ സമയം യുവതിയുടെ കാറിനടുത്തു , കുറച്ച്‌ ആളുകള്‍ നില്‍ക്കുന്നുണ്ട്, ഇതേസമയം യുവതി കാറിനുള്ളിലേക്ക് വേഗം കയറാനായി കാറിന്റെ ഡോർ ആരോ തുറന്ന് വച്ചിരുന്നത് കാണാം. അതായത് കാർ മറ്റൊരാളാണ് ഓടിച്ചിരുന്നതെന്ന് വ്യക്തം. ആളുകള്‍ ചുറ്റുമുണ്ടെങ്കിലും സ്ത്രീ ആത്മവിശ്വാസത്തോടെ മോഷണം നടത്തി അവിടം വിട്ടു.നിമിഷനേരങ്ങള്‍ക്കുള്ളില്‍ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായി, നിരവധി ആളുകള്‍ രസകരമായ കമന്റുകളുമായി രംഗത്തെത്തി. ചിലർ ഇതിനെ “ആർട്ട് ഓഫ് ഫ്ലവർ പോട്ട് മോഷണം” എന്ന് വിളിച്ചു, മറ്റുള്ളവർ ഇതിനെ നോയിഡയിലെ ഏറ്റവും പുതിയ “മോഷണ പ്രവണത” എന്ന് വിളിക്കുന്നു. തമാശയോ സ്റ്റണ്ടോ ആയിട്ടെങ്കിലും ഇത് ന്യായീകരിക്കാൻ കഴിയില്ലെന്ന് കുറച്ചുപേർ അഭിപ്രായപ്പെട്ടിരിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group