ഗളൂരുവില്‍ നിന്ന് ഏറ്റവും അധികം ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന സമയമാണ് ദീപാവലി.നീണ്ട അവധി കിട്ടുന്നതിനാല്‍ മറ്റു നാടുകളില്‍ നിന്ന് വന്ന് ബാംഗ്ലൂരില്‍ ജീവിക്കുന്നവർ അവരുടെ ജന്മനാടുകളിലേക്കും കുംടുംബത്തിലേക്കും അതല്ലെങ്കില്‍ യാത്രകള്‍ക്കായും തിരഞ്ഞെടുക്കുന്ന സീസണായതിനാല്‍ വലിയ തിരക്കാണ് ബസുകളിലും ട്രെയിനുകളിലും ഒക്കെ അനുഭവപ്പെടുക. ഈ തിരക്ക് മുന്നില്‍ക്കണ്ട്, യാത്രാ ദുരിതം പരിഹരിക്കുന്നതിനായി കർണ്ണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ദീപാവലിക്ക് അധിക ബസുകള്‍ സർവീസ് നടത്തും.
ബെംഗളൂരുവില്‍ നിന്നും കർണ്ണാടകയുടെ മറ്റു പ്രധാന നഗരങ്ങളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും എല്ലാ ജില്ലകളിലേക്കും മാത്രമല്ല, കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലേക്കും ദീപാവലി തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി 2,000 അധിക ബസുകള്‍ സർവീസ് നടത്തും. കൂടാതെ, നവംബർ 3, 4 എന്നീ തീയതികളില്‍ എസ്ആർടിസി വിവിധ അന്തർ സംസ്ഥാന കേന്ദ്രങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്ക് പ്രത്യേക ബസുകള്‍ സർവീസ് നടത്തും.സ്ഥിരം ബസ് സർവീസുകളിലും ട്രെയിനുകളിലും ടിക്കറ്റുകള്‍ ആഴ്ചകള്‍ക്കു മുൻപ് തന്നെ വിറ്റുതീർന്നിരുന്നു.
തുടർന്ന് പലരും നാട്ടിലേക്ക് എങ്ങനെ പോകണമെന്ന ആശങ്കയിലായിരുന്നു. വിവിധ റെയില്‍വേ സോണുകള്‍ രാജ്യത്തിൻറെ പല ഭാഗങ്ങളിലേക്കും പ്രത്യേക ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ചത് ആശ്വാസം നല്കി. ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, മംഗലാപുരം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേകക് റെയില്‍വേ പ്രഫ്യാപിച്ച ദീപാവലി സ്പെഷ്യല്‍ സർവീസുകള്‍ ആരംഭിച്ചു കഴിഞ്ഞു.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ദീപാവലിയുടെ ഭാഗമായി ഒക്ടോബർ 30 മുതല്‍ നവംബർ 1 വരെയാണ് പ്രത്യേക സർവീസുകള്‍ നടത്തുക. ബെംഗളൂരുവില്‍ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലേക്കും 2,000 ബസുകള്‍ അധികമായി സർവീസ് നടത്തും. ഈ സീസണിലെ യാത്രാ തിരക്ക് കുറയ്ക്കാന്‍ ഇത് മതിയായേക്കും. തുടർന്ന് നവംബർ 3, 4 തീയതികളില്‍ കെഎസ്ആർടിസി തിരികെ ബെംഗളൂരുവിലേക്ക് പ്രത്യേക ബസുകളും സർവീസ് നടത്തും. യാത്രക്കാർക്ക് പോകാനും മടങ്ങിയെത്താനും കഴിയുന്ന വിധത്തിലാണ് സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ബെംഗളൂരു കെംപഗൗഡ ബസ് സ്റ്റേഷനില്‍ നിന്ന് ധർമ്മസ്ഥല, കുക്കേസുബ്രഹ്മണ്യ, ശിവമോഗ, ഹാസൻ, മംഗലാപുരം, കുന്ദാപുര, ശൃംഗേരി, ഹൊറനാട്, ദാവൻഗരെ, ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, റായ്ച്ചൂർ, കലബുറഗി, ബല്ലാരി, ബല്ലാരി, ബിദാർ തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങിലേക്കുള്ള ബസുകളാണ് പുറപ്പെടുക.അതേസമയം, മൈസൂർ റോഡ് ബസ് സ്റ്റേഷനില്‍ നിന്ന് മൈസൂരു, ഹുൻസൂർ, പിരിയപട്ടണ, വിരാജ്പേട്ട്, കുശാലനഗർ, മടിക്കേരി എന്നിവിടങ്ങളിലേക്കും സർവീസുകള്‍ നടത്തും. ഇത് കൂടാതെ, യാത്രക്കാരുടെ ആവശ്യകതയും തിരക്കും അനുസരിച്ച് എല്ലാ താലൂക്ക്/ജില്ലാ ബസ് സ്റ്റാൻഡുകളില്‍ നിന്നും പ്രത്യേക ബസുകളും സർവീസ് നടത്തും.
ബിഎംടിസി ബസ് സ്റ്റേഷൻ, ശാന്തിനഗർ (ടിടിഎംസി) എന്നീ ബസ് സ്റ്റേഷനുകളില്‍ നിന്നാണ് മധുര, കുംഭകോണം, ചെന്നൈ, കോയമ്ബത്തൂർ, ട്രിച്ചി എന്നിവിടങ്ങളിലേക്കും കേരളത്തിലെ പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് തുടങ്ങി സ്ഥലങ്ങളിലേക്കും സർവീസ് നടത്തുക
യാത്രക്കാർക്ക് പ്രത്യേക ഓഫർ :അധിക ബസുകള്‍ പ്രഖ്യാപിച്ചതു കൂടാതെ,മുൻകൂട്ടി ബുക്ക് ചെയ്തു പോകുന്ന യാത്രക്കാർക്ക് പ്രത്യേക കിഴിവുകളും കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റ ടിക്കറ്റില്‍ നാലോ അതിലധികമോ യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്താല്‍ നിരക്കില്‍ 5% കിഴിവ് നല്‍കും. ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്കും തിരികെയുമുള്ള യാത്ര ഒരുമിച്ച് ബുക്ക് ചെയ്താല്‍ മടക്കയാത്രാ ടിക്കറ്റില്‍ 10% കിഴിവ് നല്‍കും.ദീപാവലി, കർണ്ണാടക രാജ്യോത്സവ, എന്നിവയും തുടർന്ന് ശനിയും ഞായറും വരുന്നതിനാല്‍ നാല് ദിവസം അവധി കിട്ടും. അതുകൊണ്ടു തന്നെ നാട്ടിലേക്ക് മടങ്ങാനും അവിടെ കുടുംബത്തോടൊത്ത് ആഘോഷിക്കുവാനുമാണ് പലരും താല്പര്യപ്പെടുന്നത്.