തമിഴ്നാട്ടില്‍ സർക്കാർ ബസ് കണ്ടക്ടറെ യാത്രക്കാരൻ അടിച്ചുകൊന്നു. ചെന്നൈയില്‍ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്.എംടിഎസ് ജീവനക്കാരനും സൈദാപ്പേട്ട സ്വദേശിയുമായ ജെ ജഗൻ കുമാറാണ് കൊല്ലപ്പെട്ടത്. വെല്ലൂർ സ്വദേശി ഗോവിന്ദനാണ് കണ്ടക്ടറെ ക്രൂരമായി മർദിച്ചത്.എംകെബി നഗറില്‍ നിന്നും കോയമ്ബേടിലേക്ക് പോകുകയായിരുന്ന 46ജി ബസിലാണ് സംഭവം ഉണ്ടായത്.ടിക്കറ്റ് എടുക്കുന്ന കാര്യത്തെച്ചൊല്ലി ഗോവിന്ദനും കണ്ടക്ടറും തമ്മില്‍ വാക്കുതർക്കം ഉണ്ടായി.ഇതിനിടെ കണ്ടക്ടർ ഗോവിന്ദനെ ടിക്കറ്റ് മെഷീൻ ഉപയോഗിച്ച് മർദിച്ചു.
ഇതില്‍ പ്രകോപിതനായ ഗോവിന്ദൻ കണ്ടക്ടെറെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദനമേറ്റ് അവശനിലയിലായ കണ്ടക്ടറെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.സംഭവത്തെ തുടർന്ന് ചെന്നൈ എംടിസി ജീവനക്കാർ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നു. മിന്നല്‍ പ്രകടനം നടത്തിയ ജീവനക്കാർ തങ്ങള്‍ക്ക് പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. അതേസമയം കൊലപാതകത്തില്‍ പ്രതി ഗോവിന്ദൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്