Home Featured 50 പൈസ ബാക്കി നല്‍കിയില്ലെന്ന പരാതിയുമായി യുവാവ്;പോസ്റ്റ് ഓഫീസിനോട് 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

50 പൈസ ബാക്കി നല്‍കിയില്ലെന്ന പരാതിയുമായി യുവാവ്;പോസ്റ്റ് ഓഫീസിനോട് 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

by admin

ബാക്കി നല്‍കാനുള്ള 50 പൈസ തിരികെ നല്‍കാത്തതിന് പോസ്റ്റ് ഓഫീസിനോട് 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ചെന്നൈ ജില്ലാ ഉപഭോക്തൃ കോടതി.ചെന്നൈ സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് നടപടി.കഴിഞ്ഞവര്‍ഷം ഡിസംബര്‍ മൂന്നിനായിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്. രജിസ്റ്റര്‍ തപാല്‍ അയക്കാന്‍ പൊഴിച്ചല്ലൂര്‍ തപാല്‍ ഓഫീസിലെത്തിയാതായിരുന്നു യുവാവ്.

29.50 പൈസയായിരുന്നു നിരക്ക്. സാങ്കേതികത്തകരാര്‍ കാരണം യു.പി.ഐ. വഴി പണം നല്‍കാന്‍ യുവാവിനു സാധിച്ചില്ല. ഇതിനുപകരം ഉദ്യോഗസ്ഥന് 30 രൂപ നല്‍കി. ബാക്കി 50 പൈസ ആവശ്യപ്പെട്ടപ്പോള്‍ തിരികെ നല്‍കിയില്ല. ഇതേത്തുടര്‍ന്ന് ഇയാള്‍ ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് കോടതി നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ടത്.

ബാഗില്ലാതെ സ്കൂളില്‍ പോകാം, അതും പത്ത് ദിവസം; കുട്ടികളുടെ പഠനഭാരം കുറയ്ക്കാന്‍ പുതിയ നടപടി

സ്കൂള്‍ പ്രവർത്തി ദിവസങ്ങളില്‍ ബസ്സുകളിലും മറ്റുമായി പോകുന്ന വിദ്യാർത്ഥികളുടെ ബാഗ് ശ്രദ്ധിച്ചിട്ടുണ്ടോ ?ടൈംടേബിള്‍ അനുസരിച്ചാണ് പുസ്തകങ്ങള്‍ കൊണ്ടുപോകുന്നത് എങ്കിലും കിലോ കണക്കിന് ഭാരവുമായിട്ടാണ് കുട്ടികള്‍ സ്കൂളിലേക്ക് എത്തുന്നത്. ഇത് അവരുടെ ആരോഗ്യത്തെ പോലും പലപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. ഇപ്പോഴിതാ വിദ്യാർഥികളുടെ പഠനഭാരം കുറയ്ക്കാൻ നടപടിയുമായി എത്തിയിരിക്കുകയാണ് ഡല്‍ഹി വിദ്യാഭ്യാസ ഡയറക്ടറേറ്റ്. ബാഗ് കൊണ്ടുവരാത്ത പത്ത് ദിവസങ്ങള്‍ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇത് 6 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായാണ് പുറത്തിറക്കിയിരിക്കുന്നത്.

ആയാസമില്ലാത്തതും ആനന്ദകരവുമായ പഠന അന്തരീക്ഷം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യം ഇടുന്നത്.ദേശീയ വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശപ്രകാരം എന്‍ സി ഇ ആര്‍ ടി ആണ് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തിയത്. ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കെല്ലാം ഇത് ബാധകമാണ്. ബാഗില്ലാത്ത ദിവസങ്ങളില്‍ ഹാപ്പിനസ് കരിക്കുലം മാതൃകയാണ് പിന്തുടരേണ്ടത്. ചെറുയാത്രകള്‍, ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ എന്നിവയെല്ലാം ഈ ദിവസങ്ങളില്‍ നടത്താം. ചരിത്ര സ്മാരകങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിക്കാം.

ബാഗില്ലാത്ത ദിവസങ്ങളില്‍ ആറ് മുതല്‍ എട്ട് വരെ ക്ലാസുകളിലെ ഓരോ വിദ്യാര്‍ഥിക്കും മരപ്പണി, ഇലക്‌ട്രിക് വര്‍ക്ക്, മെറ്റല്‍ വര്‍ക്ക്, പൂന്തോട്ട പരിപാലനം, മണ്‍പാത്ര നിര്‍മാണം തുടങ്ങിയവയില്‍ തൊഴില്‍ നൈപുണ്യം നേടാനുള്ള അവസരവുമുണ്ടാകും. ഇതിനു പുറമെ, കലാകാരന്മാരുമായും കരകൗശല വിദഗ്ധരുമായും മറ്റും കൂടിക്കാഴ്ച നടത്തി വ്യത്യസ്ത ആശയങ്ങളെയും പാരമ്ബര്യങ്ങളെയും കുറിച്ചുള്ള ധാരണകള്‍ വിശാലമാക്കാനും സാഹചര്യമൊരുങ്ങും

You may also like

error: Content is protected !!
Join Our WhatsApp Group