Home Featured ബെംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 5 ആയി: പ്രദേശത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു,എല്ലാവര്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.കെ. ശിവകുമാര്‍

ബെംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 5 ആയി: പ്രദേശത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു,എല്ലാവര്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.കെ. ശിവകുമാര്‍

by admin

ബെംഗളൂരുവില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 5 ആയി. സംഭവസ്ഥലം കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സന്ദര്‍ശിച്ചു.പ്രദേശത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഉടമയ്ക്കും എല്ലാവര്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കുമെന്നും ശിവകുമാര്‍ അറിയിച്ചു.കെട്ടിട നിര്‍മ്മാണത്തിന് അനുമതിയൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ഉടമയ്ക്കും കരാറുകാരനും എല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കും.അനധികൃത നിര്‍മാണങ്ങളെല്ലാം ഉടന്‍ തടയും. കരാറുകാരന്‍, ഉദ്യോഗസ്ഥര്‍, വസ്തുവകയുടെ ഉടമ എന്നിവര്‍ക്കെല്ലാം എതിരെ നിയമപ്രകാരം കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് കിട്ടിയ വിവരം അനുസരിച്ച്‌ 21 തൊഴിലാളികള്‍ ഇവിടെ ഉണ്ടായിരുന്നു. 26 കാരനായ അര്‍മാന്റെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തത്. ഒരു ദിവസം 26 പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തില്‍ 14 പേരെ രക്ഷപ്പെടുത്തി, അഞ്ച് പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), ഡോഗ് സ്‌ക്വാഡുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

നിലവില്‍ അഞ്ച് പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ പ്രൊഫഷണല്‍ കോണ്‍ക്രീറ്റ് കട്ടറുകള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ കാത്തിരിക്കുകയാണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഫയര്‍ സര്‍വീസസ് പ്രശാന്ത് കുമാര്‍ താക്കൂര്‍ പറഞ്ഞു.കെട്ടിടം തകര്‍ന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. എസ്ഡിആര്‍എഫിന്റെയും എന്‍ഡിആര്‍എഫിന്റെയും ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.അന്വേഷണത്തിന് ശേഷമേ എത്ര പേര്‍ മരിച്ചെന്ന് അറിയാന്‍ കഴിയൂ.

ഞങ്ങള്‍ ഇപ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്.ഏകദേശം 15-20 തൊഴിലാളികള്‍ കെട്ടിടത്തില്‍ താമസിച്ചിരുന്നു. കെട്ടിടത്തിന് സമീപത്തെ ഷെഡില്‍ വേറെയും തൊഴിലാളികള്‍ താമസിച്ചിരുന്നു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group