ബെംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു. കെആര്‍ പുരയിലെ ബാബുസാപല്യയിലാണ് സംഭവം.മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.16 തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ബിബിഎംപി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. സംഭവത്തിന് പിന്നാലെ കെട്ടിട ഉടമയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നഗരത്തിലെ ഗതാഗതകുരുക്കും കനത്തമഴയും രക്ഷാപ്രവര്‍ത്തനത്തിന് അല്‍പനേരം തടസമായതായാണ് റിപ്പോര്‍ട്ടുകള്‍.
കല്യാണം കഴിക്കാൻ ഒറ്റ ദിവസം മതി, നാളെയിങ്ങ് വന്ന് ജോലിക്ക് കേറിയേക്കണം.’: വിവാഹത്തിന് ജീവനക്കാരന് ഒരു ദിവസത്തെ ലീവ് അനുവദിച്ച സിഇഒക്കെതിരെ വിമര്‍ശനം
വിവാഹത്തിനായി ജീവനക്കാരന് ഒറ്റ ദിവസം മാത്രം ലീവ് നല്‍കിയ മാർക്കറ്റിംഗ് കമ്ബനിയുടെ സിഇഒക്കെതിരെ കടുത്ത വിമർശനം.ബ്രിട്ടീഷ് മാർക്കറ്റിങ് കമ്ബനിയുടെ സിഇഒ ആയ ലൗറെൻ ടിക്നെറാണ് ജീവനക്കാരന് ഒരു ദിവസത്തെ മാത്രം ലീവ് കൊടുത്തത്. ജീവനക്കാരൻ ആവശ്യപ്പെട്ടത് രണ്ടുദിവസത്തെ ലീവായിരുന്നു. എന്നാല്‍ സിഇഒ ഇത് വെട്ടിച്ചുരുക്കി ഒറ്റ ദിവസത്തേക്ക് മാറ്റുകയായിരുന്നു. ഇക്കാര്യം ലൗറെൻ ടിക്നെർ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചതും വെട്ടിലായതും. ജീവനക്കാരൻ രണ്ടര ആഴ്ച ലീവ് നേരത്തെ തന്നെ എടുത്തിരുന്നുവെന്നും ജോലി ചെയ്യാനായി പകരം ജീവനക്കാരനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് താൻ ലീവ് നിഷേധിച്ചതെന്നാണ് സിഇഒയുടെ വിശദീകരണം.
ജീവനക്കാരന്റെ ടീമിന് ഡെഡ് ലൈനുണ്ടായിരുന്നു. അതുകൊണ്ടാണ് ലീവെടുക്കുമ്ബോള്‍ പകരം ജീവനക്കാരനെ കണ്ടെത്തണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍, അയാള്‍ ഇതില്‍ പരാജയപ്പെട്ടു. അപ്പോള്‍ തനിക്ക് ലീവ് നിഷേധിക്കുകയല്ലാതെ വേറെ വഴി ഇല്ലായിരുന്നു, സിഇഒ കുറിപ്പില്‍ വ്യക്തമാക്കി. പോസ്റ്റ് പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ ഈ വിഷയം സംബന്ധിച്ച ചർച്ചകളും സജീവമായി. പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി സിഇഒ തന്നെ രംഗത്തെത്തി. ജീവനക്കാർക്ക് ജോലി സമയം സ്വയം തിരഞ്ഞെടുക്കാനുള്ള അവസരം കമ്ബനി നല്‍കിയിട്ടുണ്ടെന്നും ഇഷ്ടമുള്ള ദിവസങ്ങളില്‍ ഓഫെടുക്കാമെന്നും അവർ വിശദീകരിച്ചു.
കമ്ബനിക്ക് ജീവനക്കാരില്‍ വിശ്വാസമുണ്ട്. അതിനാലാണ് ജീവനക്കാർക്ക് ഇത്തരത്തില്‍ ഫ്ലെക്സിബിള്‍ ടൈം നല്‍കുന്നതെന്നും സിഇഒ പറഞ്ഞു. എന്നാല്‍ “പകരം ജീവനക്കാരനെ കണ്ടത്തേണ്ടത് മാനേജറുടെ ജോലിയാണെന്നും”, “രണ്ട് ദിവസത്തേക്ക് ഒരാളില്ലാതെ നിങ്ങളുടെ ടീമിന് പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ ഭാഗത്ത് പ്രശ്‌നങ്ങളുണ്ട്,” എന്നുമൊക്കെയായിരുന്നു സിഇഒയുടെ പോസ്റ്റിനു താഴെ വന്ന കമന്റുകള്‍.