ബെംഗളൂരു : കർണാടകത്തിൽ 11 പുതിയ മെഡിക്കൽ കോളേജുകൾ കൂടി സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നു. നിലവിൽ മെഡിക്കൽ കോളേജില്ലാത്ത തുമകൂരു, ദാവണഗെരെ, ചിത്രദുർഗ, ബാഗൽക്കോട്ട്, കോലാർ, ദക്ഷിണ കന്നഡ, ഉഡുപ്പി, ബെംഗളൂരു റൂറൽ, വിജയപുര, വിജയനഗര, രാമനഗര ജില്ലകളിലാണ് സ്ഥാപിക്കുന്നത്.സംസ്ഥാനത്തെ ബാക്കി 22 ജില്ലകളിൽ സർക്കാർ മെഡിക്കൽ കോളേജുകളുണ്ട്. മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിനായി സ്വകാര്യ സംഘടനയെ നിയോഗിച്ചിട്ടുണ്ടെന്ന് മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു.
‘ദ ലാസ്റ്റ് സപ്പര്‍’; ഫാന്റ ഒഴിച്ചുള്ള ഓറഞ്ച് ഓംലറ്റ്, ക്യാൻസര്‍ വന്ന് വാതിലില്‍ മുട്ടുമെന്ന് സോഷ്യല്‍ മീഡിയ
ഓംലറ്റുകള്‍ കഴിക്കാൻ ഇഷ്ടമില്ലാത്തത് ആർക്കാണല്ലേ? തട്ടുകടകളില്‍ ഉണ്ടാക്കുന്ന ചൂട് ഓംലറ്റുകള്‍ക്ക് ആവശ്യക്കാർ ഏറെയാണ്.മാത്രമല്ല വിവിധ തരത്തിലുള്ള ഓംലറ്റുകളും ഇന്ന് ഭക്ഷണശാലകളില്‍ ലഭ്യമാണ്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ഓംലറ്റ് മേക്കിംഗ് കണ്ടാല്‍ ആരായാലും ഒന്നു ഞെട്ടും. ഓംലറ്റില്‍ നടത്തിയ പരീക്ഷണമാണ് എല്ലാവരെയും ഞെട്ടിച്ചത്.
കൊല്‍ക്കത്തയിലെ ഒരു തെരുവ് ഭക്ഷണ കച്ചവടക്കാരൻ ഓംലറ്റ് ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത് ശീതള പാനീയമായ ഫാന്റ ആണ്. ഒരു ചെറിയ കുപ്പി ഫാന്റ പാനില്‍ പൊട്ടിച്ചൊഴിച്ച് അതിന്റെ മുകളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുകയാണ്. പിന്നാലെ ഉള്ളിയും പച്ചമുളകും തക്കാളിയും ഇടുന്നുണ്ട്. അവസാനം ഓറഞ്ച് നിറത്തിലാണ് ഓംലറ്റ് പ്ലേറ്റിലേക്ക് എത്തുന്നത്.
നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഈ ഓംലറ്റിനെതിരെ രംഗത്തെത്തിയത്. കാൻസർ വരാൻ വേറെ എവിടെയും പോകേണ്ട എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ലാസ്റ്റ് സപ്പറെന്നും എന്തൊക്കെ മണ്ടത്തരങ്ങളാണ് കാണിച്ചു കൂട്ടുന്നതെന്ന കമന്റും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ഇതാദ്യമായല്ല, ഇത്തരം ഓംലെറ്റ് വീഡിയോകള്‍ പുറത്തുവരുന്നത്. ഇതിന് മുമ്ബ് ലെയ്സ് പൊട്ടിച്ചിട്ട ഓംലറ്റിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.