ബെംഗളൂരു: കർണാടകയിൽ പുത്തൂർ, സുള്ള്യ എന്നിവിടങ്ങളിൽ നടന്ന ജ്വല്ലറി കവർച്ച കേസുമായി രണ്ട് മലയാളികൾ പിടിയിൽ. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതികളിൽ ഒരാളുടെ വയറ്റിൽ നിന്നും 35 ഗ്രാം സ്വർണം കണ്ടെടുത്തു . ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിലാണ് സംഭവം. തൃശൂർ ആമ്പല്ലൂർ സ്വദേശി ഷിബു (48) തളിപ്പറമ്പ് സ്വദേശി തങ്കച്ചൻ എന്ന ബഷീർ(50) എന്നിവരാണ് പിടിയിലായത്.
കസ്റ്റഡിയിലിരിക്കെ രൂക്ഷമായ വയറുവേദനയെ തുടർന്ന് ഷിബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ എക്സ്റേ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് വയറ്റിനകത്ത് സ്വർണാഭരണങ്ങൾ കണ്ടത് .
മെയ് 29 ശനിയാഴ്ച രാത്രിയാണ് ഷിബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെ നടത്തിയ ശസ്ത്രക്രിയയിലാണ് സ്വർണം കണ്ടെടുത്തത്. മോതിരങ്ങളും കമ്മലും അടങ്ങിയ 35 ഗ്രാം സ്വർണമാണ് ഡോക്ടർമാർ ഷിബുവിന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത്.
കർണാടകയിൽ ജൂൺ 7ന് ശേഷം ലോക്ഡൗൺ ഉണ്ടാകുമോ? പ്രതികരണവുമായി മുഖ്യമന്ത്രി യെദ്യൂരപ്പ
കവർച്ച ചെയ്ത സ്വർണങ്ങളിൽ കുറച്ചു പോലീസിന്റെ കയ്യിൽ പെടാതിരിക്കാൻ ഐസ്‌ക്രീമിൽ ചേർത്ത് വിഴുങ്ങുകയായിരുന്നു എന്ന് ഷിബു പോലീസിനോട് പറഞ്ഞു ,ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതോടെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുമെന്ന് പോലീസ് പറഞ്ഞു.
35 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുകളുമായി രണ്ട് മലയാളികൾ ബംഗളുരുവിൽ പിടിയിൽ