Home Featured സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന: മുംബൈ പൊലീസ് സമർപ്പിച്ച ചാർജ്ഷീറ്റിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന: മുംബൈ പൊലീസ് സമർപ്പിച്ച ചാർജ്ഷീറ്റിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

by admin

മുംബൈ പൊലീസ് സമർപ്പിച്ച ചാർജ് ഷീറ്റിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ബോളിവുഡ് സൂപ്പർ താരം സല്‍മാൻ ഖാനെ വകവരുത്താൻ ലോറൻസ് ബിഷ്ണോയ് ഗ്യാങ് ഗൂഢാലോചന നടത്തിയതിന്റെയും തയാറാക്കിയ പദ്ധതിയുടെയും വിവരങ്ങളാണ് ചാർജ്ഷീറ്റിലുള്ളത്.

പൻവേല്‍ ഫാം ഹൗസിന് സമീപത്തുവച്ച്‌ താരത്തെ കൊല്ലനായിരുന്നു പദ്ധതി. അഞ്ചുപേരെ ബന്ധിപ്പിക്കുന്ന രേഖകളാണ് പൊലീസിന് ലഭിച്ചത്. 25 ലക്ഷമായിരുന്നു കരാ‍ർ നല്‍കിയിരുന്നത്.

പാെലീസ് ചാർജ് ഷീറ്റ് പ്രകാരം പാകിസ്താനില്‍ നിന്നെത്തിയ എ.കെ 47, എ.കെ-92, എം 16 റൈഫിളുകളും ടർക്കിഷ് മോഡ‍ല്‍ സിഗാന പിസ്റ്റലുമാണ് ഗായകൻ സിദ്ധു മൂസേവാലയെ കൊലപ്പെടുത്താൻ ഉപയോഗിച്ചത്. ഗൂഢാലോചനക്കാർ കൃത്യം നിർവഹിക്കാൻ പ്രായപൂർത്തിയായവരെ നിയോഗിച്ചു. ഇവർ വിവിധ ഇടങ്ങളില്‍ ഒളിവിലാണ്. സല്‍മാനെ കൊലപ്പെടുത്താനും സമാന ആയുധങ്ങള്‍ വാങ്ങാനായിരുന്നു അഞ്ചംഗ സംഘത്തിന്റെ പദ്ധതി. ജയിലുള്ള ലോറൻസ് ബിഷ്ണോയിയാണ് കരാർ നല്‍കിയത്. അതേസമയം സല്‍മാൻ ഖാന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാൻ 60-70 പേരെ ചുമതലപ്പെടുത്തിയിരുന്നു.

ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വസതിയും പൻവേല്‍ ഫാം ഹൗസും ഗൊർഗോണ്‍ ഫിലിം സിറ്റിയും ഇവരുടെ റഡാറിലായിരുന്നു. 2023 ഓഗസ്റ്റിലും 2024 ഏപ്രിലിലും സംഘം സല്‍മാനെ വകവരുത്താൻ ലക്ഷ്യമാക്കിയിരുന്നു. സല്‍മാന്റെ വസതിയിലെ വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ പാനിപത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ ലോറൻസ് ബിഷ്ണോയ് ഗ്യാങിലെ അംഗമാണ്. ഇയാളില്‍ നിന്നാണ് ഗൂഢാലോചനയുടെ കുടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.

You may also like

error: Content is protected !!
Join Our WhatsApp Group