ബെംഗളൂരു: ബെംഗളൂരുവില്‍ പീഡനത്തിനിരയായ ബംഗ്ലാദേശ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പെണ്‍കടത്ത് അടക്കം നിര്‍ണായക വിവരങ്ങള്‍ ബെംഗളൂരു പോലീസിന് ലഭിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ കമാല്‍പാന്തിന്റെ മേല്‍നോട്ടത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
ബംഗ്ലാദേശില്‍ നിന്ന് രണ്ടു വര്‍ഷം മുന്‍പ് യുഎഇയിലും ആറു മാസം മുന്‍പ് ബെംഗളൂരുവിലും എത്തിച്ചേര്‍ന്നതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചായിരുന്നു യുവതിയുടെ യാത്രയെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. നാലു മാസം മുന്‍പാണ് യുവതി കോഴിക്കോട്ട് മസാജ് സെന്ററിലെത്തിയത്. മസാജ് സെന്ററില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ബെംഗളൂരുവിലെ സംഘത്തിന് നല്‍കണമെന്ന കരാര്‍ ലംഘിച്ചതാണ് യുവതിക്കു നേരെയുള്ള ക്രൂരതയ്ക്കു കാരണം.
മൊഴിയെടുക്കല്‍ പൂര്‍ത്തിയായ ശേഷം യുവതിയെ കര്‍ണാടക സര്‍ക്കാരിന്റെ സ്ത്രീ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. യാത്രാ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നത് കുറ്റകരമായതിനാലും ജീവന് ഭീഷണിയുള്ളതിനാലുമാണ് യുവതിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത്. ഇതോടൊപ്പം കേസിന്റെ വിചാരണ പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ കുറ്റപത്രം നല്‍കുന്നതടക്കമുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പോലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
ബംഗളൂരുവില്‍ കോവിഡിനെ തുരത്താന്‍ വിമാനമുപയോഗിച്ച് അണുനശീകരണം; വിവാദമായതോടെ നിര്‍ത്തിവെച്ചു
ബംഗ്ലാദേശില്‍ നിന്ന് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവന്ന് സെക്സ് റാക്കറ്റിനു കൈമാറുന്ന നിരവധി സംഘങ്ങള്‍ രാജ്യത്തിന്റെ പല ഭാഗത്തുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുമെന്ന് ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് ബംഗ്ലാദേശില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന 21കാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ബംഗ്ലാദേശ് സ്വദേശികളായ രണ്ടു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ മെയ് 27നാണ് രാമമൂര്‍ത്തി നഗര്‍ പോലീസിന്റെ പിടിയിലായത്. സാദര്‍, മുഹമ്മദ് ബാബ ഷെയ്ക്, റെയ്ഫത്തുല്‍ ഇസ്ലാം റിഡോയ് (റിഡോയ് ബാബു), ഹക്കീല്‍, മുഹമ്മദ് ബാബ ഷെയ്ക്കിന്റെ രണ്ടു ഭാര്യമാര്‍ എന്നിവരാണ് പിടിയിലായത്.
കേരളം: ചെക്ക് പോസ്റ്റുകളിൽ ക്യു നിൽക്കേണ്ടതില്ല, പാസ്സ് സംവിധാനം ഓൺലൈൻ ആക്കുന്നു
രണ്ടാഴ്ച മുന്‍പായിരുന്നു സംഭവം. പീഡന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ കോഴിക്കോട്ടെ മസാജ് കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ബെംഗളൂരു പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പങ്കുള്ള നാലുപേര്‍ കോഴിക്കോട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കേരള പോലീസിന്റെ സഹായത്തോടെ ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.
കർണാടകയിൽ ജൂൺ 7ന് ശേഷം ലോക്ഡൗൺ ഉണ്ടാകുമോ? പ്രതികരണവുമായി മുഖ്യമന്ത്രി യെദ്യൂരപ്പ