ബെംഗളൂരു: ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന് സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം കര്‍ണാടക-കേരള അതിര്‍ത്തി പ്രദേശമായ ദക്ഷിണ കന്നടയിലെ സുള്ള്യയില്‍ നടന്നത്. മോഷണ മുതലായ സ്വര്‍ണാഭരണങ്ങള്‍ വിഴുങ്ങിയ പ്രതി വയറുവേദന മൂലം ഒടുവില്‍ ആശുപത്രിയിലെത്തിയതോടെയാണ് സത്യാവസ്ഥ അറിഞ്ഞത്.
മേയ് 29ന് ഷിബു എന്നയാളാണ് കടുത്ത വയറുവേദനയുമായി സുള്ള്യയിലെ ആശുപത്രിയിലെത്തിയത്. എന്നാല്‍ മോഷണം മുതല്‍ വിഴുങ്ങിയ കാര്യം ഷിബു പുറത്തു പറഞ്ഞില്ല. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്‌സറേ എടുത്തതോടെയാണ് വയറ്റില്‍ ആഭരണങ്ങളാണെന്ന് തിരിച്ചറിഞ്ഞത്
*ബംഗളൂരുവില്‍ കോവിഡിനെ തുരത്താന്‍ വിമാനമുപയോഗിച്ച് അണുനശീകരണം; വിവാദമായതോടെ നിര്‍ത്തിവെച്ചു*
ഞായറാഴ്ച നടത്തിയ ഓപ്പറേഷനിലൂടെ മോതിരവും കമ്മലും അടക്കം 30 സ്വര്‍ണാഭരണങ്ങളാണ് പുറത്തെടുത്തത്.35 ഗ്രാം സ്വര്‍ണമാണ് വിഴുങ്ങിയത്. ഇതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. ഇതോടെയാണ് ഇയാളുടെ സഹായിയായ തങ്കച്ചനടക്കം പൊലീസ് കസ്റ്റഡിയിലെടുത്തു.
*കർണാടകയിൽ ഇന്ന് 20378 കോവിഡ് കേസുകൾ ; ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് വായിക്കാം*
അതേസമയ ബെംഗളൂരുവില്‍ 35 ലക്ഷംരൂപ വിലവരുന്ന ലഹരി മരുന്നുമായി രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. മലയാളികളായ പി.ബി. ആദിത്യന്‍ (29), സി.എസ്. അഖില്‍ (25), നൈജീരിയന്‍ സ്വദേശി ജോണ്‍ ചുക്വക്ക (30), ബെംഗളൂരു സ്വദേശികളായ ഷെര്‍വിന്‍ സുപ്രീത് ജോണ്‍ (26), അനികേത് എ. കേശവ (26), ഡൊമിനിക് പോള്‍ (30) എന്നിവരെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നാര്‍ക്കോട്ടിക് വിഭാഗം അറസ്റ്റുചെയ്തത്.
എം.ഡി.എം.എ. ഗുളികകളും എല്‍.എസ്.ഡി. പേപ്പറുകളും ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡാര്‍ക്ക് നെറ്റിലൂടെ ബിറ്റ് കോയിന്‍ ഇടപാടുവഴിയുമായിരുന്നു ഇവരുടെ വില്‍പന. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുള്ള രാവിലെ ആറുമുതല്‍ പത്തുവരെ ലഹരിമരുന്ന് വിറ്റഴിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പൊലീസിന്റെ വലയിലായത്.