ബെംഗളൂരു: ( 30.05.2021) നാടിനെ നടുക്കിയ പീഡനക്കേസില്‍ ക്രൂരമായ മര്‍ദനത്തിനും ലൈംഗിക പീഡനത്തിനും ഇരയായ ബംഗ്ലദേശി യുവതിയെ കോഴിക്കോട് നിന്നു കണ്ടെത്തി ബെംഗളൂരു പൊലീസ്. കേസില്‍ 2 യുവതികള്‍ ഉള്‍പെടെ ബംഗ്ലദേശില്‍ നിന്നുള്ള 6 പേര് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പ്രതികളെ വെടിവെച്ച് വീഴ്ത്തിയാണ് പിടികൂടിയത്. ആറു പ്രതികളില്‍ രണ്ടു പേരെയാണ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കാലിന് വെടിവെച്ചിട്ടത്. അറസ്റ്റിലായ സ്ത്രീകളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണെന്നു ബെംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ കമാല്‍ പാന്ത് പറഞ്ഞു.
Corona Virus ചൈനയുടെ സൃഷ്ടി, തെളിവുകള്‍ നിരത്തി ശാസ്ത്രലോകം…!
ആഴ്ചകള്‍ക്ക് മുന്‍പ് ബെംഗളൂറു നഗരത്തിലെ രാമമൂര്‍ത്തി നഗറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഘം ബംഗ്ലാദേശില്‍ നിന്നും യുവതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ട് വന്നതാണ്. എന്നാല്‍ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവതി ഇവരുമായി തെറ്റി കേരളത്തിലേക്ക് കടന്നു. പിന്നാലെ പിന്തുടര്ന്ന് പിടികൂടിയ സംഘം ബെംഗളൂറുവിലെ താമസസ്ഥലത്തെത്തിച്ച് ക്രൂരമായി ഉപദ്രവിച്ചു. ഇതിന്റെ വിഡിയോ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തു. 22കാരിയുടെ സ്വകാര്യഭാഗങ്ങളില്‍ കുപ്പി കയറ്റുന്നതുവരെ വിഡിയോയില്‍ ചിത്രീകരിച്ചിരുന്നു.
എന്നാല്‍ ഇരയായ പെണ്‍കുട്ടിയുടെ മൊഴി കൂടി ലഭിച്ചാലേ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കൂ എന്നു വ്യക്തമാക്കിയ പൊലീസ്, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കോഴിക്കോട് കണ്ടെത്തിയത്. അവിടെ ബ്യൂടിപാര്‍ലര്‍ ജീവക്കാരിയായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം രാത്രി ബെംഗളൂരുവിലെത്തിച്ച് മെഡികല്‍ പരിശോധന നടത്തി. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.
കർണാടക ;ഇന്ന് പുതിയ 20628 കോവിഡ് കേസുകൾ -വിശദമായ കോവിഡ് റിപ്പോർട്ട് വായിക്കാം