ബംഗളൂരുവിലെ തിരക്കേറിയ ഇലക്ട്രോണിക് സിറ്റിയിലെ ടോൾ പ്ലാസയ്ക്ക് സമീപം ഒരു പുള്ളിപ്പുലിയെ കണ്ടെത്തിയിരിക്കുന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് ഫ്‌ളൈഓവർ മുറിച്ചുകടക്കുന്ന പുള്ളിപുളിയുടെ ഈ അപൂർവ്വ ദൃശ്യം കണ്ടത്.
ടെക് ഹബ്ബായ ബംഗളൂരുവിൽ വന്യജീവികളുടെ സാന്നിധ്യം വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു. ഈ സംഭവം പ്രദേശവാസികളിൽ ജാഗ്രത വർധിപ്പിച്ചിരിക്കുന്നു.
എൻഡിടിവി റിപ്പോർട്ട് പ്രകാരം, ഒന്നാം ഘട്ട ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങളിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പനക് ഇന്ത്യ കമ്പനിയുടെ നിരീക്ഷണത്തിൽ, പുലി നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ (എൻടിടിഎഫ്) ഗ്രൗണ്ട് എന്ന സ്ഥലത്തേക്ക് നീങ്ങുന്നതായി കണ്ടെത്തി.
എൻഡിടിവി റിപ്പോർട്ട് പ്രകാരം കാമ്പസിൽ മുൻകരുതൽ പരിശോധന നടത്തിയതായി എൻടിടിഎഫ് പ്രിൻസിപ്പൽ സുനിൽ ജോഷി പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചെങ്കിലും പുലിയുടെ സാന്നിധ്യം അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇനി പുലിയെ കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നിർദ്ദേശിച്ചതായി ഏഷ്യാനെറ്റ് ന്യൂസബിൾ റിപ്പോർട്ട് ചെയ്യുന്നു.