ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 20628 പേർക്കാണ്. 42444 പേർ രോഗമുക്തി നേടി. 492 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2567449 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2189064. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 350066.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 28298. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 14.95 ശതമാനം. ഇന്ന് നടത്തിയ പരിശോധനകൾ 137894.
ബെംഗളൂരു അർബനിൽ ഇന്ന് 4889 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 21126 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 278 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12891 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1154503 ആണ്. ചികിത്സയിലുള്ളവർ 164182.