ബംഗളൂരു: നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര നടക്കുന്നതിനാല്‍ ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ രാത്രി 12 വരെ നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.സെപ്പിങ്സ് റോഡ്, തിമ്മയ്യ റോഡ്, നാരായണ പിള്ളൈ സ്ട്രീറ്റ്, കാമരാജ് റോഡ്, സിവഞ്ചട്ടി റോഡ് വഴി സെന്‍റ് ജോണ്‍സ് ചർച്ച് റോഡ് എന്നിവിടങ്ങളില്‍ ഗതാഗതം പൂർണമായും നിരോധിച്ചു. കാമരാജ് റോഡ് ഡിക്കൻസണ്‍ ജങ്ഷനില്‍നിന്നും ഭാരതി നഗറിലേക്കുള്ള വാഹനങ്ങളും സെന്‍റ് ജോണ്‍സ് റോഡ്, ശ്രീ സർക്ക്ള്‍ എന്നിവിടങ്ങളില്‍നിന്നും വരുന്ന എല്ലാതരം വാഹനങ്ങളെയും നിയന്ത്രിക്കും.
അള്‍സൂർ തടാക ഭാഗത്ത് നിന്നും തിരുവള്ളുവർ സ്റ്റാച്യു ഭാഗത്തേക്കും അവിടെ നിന്ന് അണ്ണസ്വാമി മുതലിയാർ റോഡ് ഭാഗത്തേക്കും ഒരു ദിശയിലേക്ക് മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുക. അള്‍സൂർ ലേക്ക്, കല്യാണി എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. നിയന്ത്രണമുള്ള റോഡുകളിലൂടെ ഭാരതി നഗറിലേക്കും ശിവജി നഗറിലേക്കും പോകേണ്ട യാത്രക്കാർക്ക് ഹൈനസ് ജങ്ഷൻ, ബാംബൂ ബസാർ ജങ്ഷൻ എന്നിവ ഉപയോഗപ്പെടുത്താം.
കെൻസിങ്ടണ്‍ റോഡില്‍നിന്നും ഹാലസുരു ലേക് ഭാഗത്തേക്ക് പോകേണ്ടവർക്ക് ഗുരുദ്വാര ജങ്ഷനില്‍നിന്നും വലത്തോട്ട് തിരിഞ്ഞ് ശ്രീ സർക്ക്ള്‍ ഭാഗത്തേക്ക് പോകാം. സെന്റ് ജോണ്‍സ് റോഡില്‍ നിന്നും വരുന്നവർ ശ്രീ സർക്ക്ളില്‍നിന്നും ഇടത്തോട്ട് തിരിഞ്ഞ് അജന്ത ടാക്കീസ് വഴി തിരുവള്ളുവർ സ്റ്റാച്യു ഭാഗത്തേക്ക് പോകണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
ഓണം, അവധി കാല്‍കുത്താനിടമില്ലാതെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍
ഓണാവധിയും ഉത്സവവുമെത്തിയതോടെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളില് കാല് കുത്താനിടമില്ലാത്ത സ്ഥിതി. വെള്ളിയാഴ്ച ഓഫിസും വിദ്യാലയങ്ങളും അടച്ചതോടെ നാട്ടിലെത്താനുള്ള വഴികള് തേടി നെട്ടോട്ടത്തിലാണ് ആളുകള്.അയല്സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളില്നിന്ന് പുറപ്പെടുന്ന ട്രെയിനുകളില് ജനറല് കോച്ചുകള് അനുവദിക്കുന്നതിനു പകരം ഓരോ സ്ലീപ്പര് കോച്ചുകള് മാത്രം അനുവദിച്ച് ഉത്തരവാദിത്തത്തില്നിന്ന് ഒഴിഞ്ഞുമാറുകയാണ് റെയില്വേ.കൊവിഡിന് മുമ്ബുവരെ മിക്ക ട്രെയിനുകളിലും മുന്നിലും പിന്നിലുമായി നാല് ജനറല് കോച്ചുകള് ഉണ്ടായിരുന്നെങ്കില് ഇപ്പോള് അത് രണ്ടും മൂന്നുമായി ചുരുക്കി.
ബംഗളൂരു, ചെന്നൈ, സേലം, ഈറോഡ്, പൊള്ളാച്ചി, കോയമ്ബത്തൂര് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില് കേരളത്തിലെ നിരവധി വിദ്യാര്ഥികളാണ് പഠിക്കുന്നത്. ഇവര്ക്ക് നാട്ടിലെത്താന് ആശ്രയം ട്രെയിനുകളാണ്. സ്ലീപ്പര് ടിക്കറ്റ് ലഭിക്കാത്തവര് ആശ്രയിക്കുന്നത് ജനറല് കോച്ചുകളാണ്.ഉത്തരേന്ത്യന് സംസ്ഥാനങ്ങളിലെ ആഘോഷങ്ങള്ക്കും ഉത്സവങ്ങള്ക്കും കേരളത്തില്നിന്നുപോലും ജനറല് കോച്ച് മാത്രം ഉള്പ്പെടുത്തി സ്പെഷല് സര്വിസ് നടത്താറുണ്ട് റെയില്വേ.