Home Featured മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം;പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം;പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

വണ്ടൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സംശയം. കോഴിക്കോട് നടന്ന പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റീവായതായി കണ്ടെത്തിയിട്ടുണ്ട്.പുണെ വൈറോളജി ലാബിലെ ഫലംകൂടി ലഭ്യമായാലേ നിപ ബാധ സ്ഥിരീകരിക്കാനാകൂ.ബെംഗളൂരുവില്‍ വിദ്യാർഥിയായ യുവാവ് മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടർന്നാണ് നാട്ടിലെത്തിയത്.

തുടർന്ന് ഒരാഴ്ചയോളം ചികിത്സയിലായിരുന്നതായാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ച പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് മരിച്ചത്. രണ്ടുമാസം മുൻപ് മലപ്പുറം പാണ്ടിക്കാട് ചെമ്ബ്രശ്ശേരിയിലെ പതിന്നാലുകാരൻ നിപ ബാധിച്ച്‌ മരിച്ചിരുന്നു.

പരീക്ഷയിലും ഇനി എഐ: മൂല്യനിര്‍ണയം നടത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

പരീക്ഷ മൂല്യനിര്‍ണയത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്താനൊരുങ്ങി തമിഴ്‌നാട് സര്‍വകലാശാല.കൃത്യമായ മൂല്യനിര്‍ണയം, സമയ ലാഭം എന്നിവ കണക്കിലെടുത്താണ് ഉന്നത വിദ്യഭ്യാസ വകുപ്പ് ഇത്തരത്തിലൊരു നടപടിയ്ക്ക് ഒരുങ്ങുന്നത്. എഐ പ്രകാരമുള്ള സോഫ്റ്റ് വെയര്‍ ഉപയോഗിച്ചായിരിക്കും മൂല്യനിര്‍ണയം നടക്കുക.ഇതിനായി ഉത്തരക്കടലാസുകള്‍ എഐ സോഫ്റ്റ്‌വെയറിലേക്ക് സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യും. തിരഞ്ഞെടുപ്പ് എഴുതേണ്ട ഉത്തരങ്ങളും വിവരണാത്മക ഉത്തരങ്ങളും മൂല്യനിര്‍ണയം നടത്തുന്നതും എഐ ചെയ്യും.

സാധാരണ നടത്തുന്ന മൂല്യനിര്‍ണയത്തേക്കാള്‍ വ്യക്തതയോടെ നിര്‍ണയം നടത്താന്‍ കഴിയുമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. മാര്‍ക്കുകള്‍, ഗ്രേഡുകള്‍ എന്നിവ നല്‍കുന്ന നടപടികളും കണക്കുകൂട്ടലും വേഗത്തിലാക്കാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു. സാധാരണയായി ഒരു ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തുന്നതിന് കുറഞ്ഞത് അരമണിക്കൂര്‍ വേണ്ടി വരും. എന്നാല്‍ വിവരണാത്മക ഉത്തരങ്ങള്‍ വരെ അടങ്ങിയ ആയിരത്തോളം ഉത്തരക്കടലാസുകള്‍ എഐ വഴി മൂല്യനിര്‍ണയം നടത്തുന്നതിന് ഒരു മിനിറ്റ് മതിയാകും എന്നാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group