കടയിലെത്തുന്നവര്‍ക്ക് മൂത്രം കലര്‍ത്തിയ ജ്യൂസ് നല്‍കിയ കച്ചവടക്കാരനും പ്രായപൂര്‍ത്തിയാകാത്ത സഹായിയും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം. മനുഷ്യമൂത്രം കലര്‍ത്തിയ ജ്യൂസ് വില്‍ക്കുന്നുവെന്ന ജനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.ലോണി ബോര്‍ഡര്‍ ഏരിയയില്‍ ജ്യൂസ് വില്‍പന നടത്തുന്ന ആമിര്‍(29) എന്നയാളാണ് പ്രതി. വിവരമറിഞ്ഞ് കടയിലെത്തിയ പൊലീസ് കടയില്‍ നടത്തിയ പരിശോധനയില്‍ മൂത്രം നിറച്ച കന്നാസ് കണ്ടെടുത്തുവെന്ന് എസിപി അങ്കുര്‍ വിഹാര്‍ ഭാസ്കര്‍ വര്‍മ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ആമിറിനെ ചോദ്യം ചെയ്തെങ്കിലും തൃപ്തികരമായ മറുപടിയല്ല ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും വർമ വ്യക്തമാക്കി. ജ്യൂസ്, മൂത്രം എന്നിവയുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
സമൂഹ മാധ്യമം ഉപയോഗിച്ചതിന് ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ റാസാപൂരില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.റാസാപൂര്‍ സ്വദേശി രാം കുമാറാണ് (33) ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. സമൂഹ മാധ്യമങ്ങളില്‍ സജീവമായതിനാല്‍ തൻ്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രതി സമ്മതിച്ചതായി അഡീഷണല്‍ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രോഹിണി പങ്കജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. രാം കുമാർ തൻ്റെ ഭാര്യ കാഞ്ചനെ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവം അറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കാഞ്ചനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. കൂലിപ്പണിക്കാരനായ രാം കുമാർ ഏഴ് വർഷം മുമ്ബാണ് കാഞ്ചനയെ വിവാഹം കഴിച്ചത്. അന്ന് മുതല്‍ തന്നെ സമൂഹ മാധ്യമം ഉപയോഗിക്കുന്നതിനെച്ചൊല്ലി ഇവർ തമ്മില്‍ തർക്കങ്ങള്‍ ഉണ്ടായിരുന്നു.