മാതാ-പിതാ-ഗുരു ദൈവം എന്നാണല്ലോ ഭാരതീയ സങ്കല്‍പ്പം. എന്നാല്‍ ചില അധ്യാപകർ ചെകുത്താന്മാരുടെ ജന്മമാണ്. ബംഗളൂരുവിലെ മൊറാർജി ദേശായി സ്‌കൂളിലുണ്ടായ സംഭവം സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.അധ്യാപകന്റെ മൊബൈല്‍ ഫോണില്‍നിന്ന് 5000ലധികം നഗ്നവീഡിയോകള്‍ കണ്ടെത്തിയ സംഭവമാണ് എല്ലാവരെയും ഞെട്ടിച്ചത്. റസിഡൻഷ്യല്‍ സ്‌കൂളില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയതില്‍ കർണാടക ഹൈക്കോടതി ഞെട്ടല്‍ രേഖപ്പെടുത്തി.
കോലാർ ജില്ലയിലെ മാലൂർ താലൂക്കിലെ മൊറാർജി ദേശായി റസിഡൻഷ്യല്‍ സ്‌കൂളിലെ ചിത്രകലാ അധ്യാപകൻ മുനിയപ്പയ്ക്ക് എതിരെയാണ് പോക്സോ കേസില്‍ എഫ്‌ഐആർ ഫയല്‍ ചെയ്തത്. റസിഡൻഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ ടോയ്ലറ്റ് വൃത്തിയാക്കിയെന്ന ആരോപണത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു.ഇതിനിടെ അന്വേഷണത്തില്‍ അധ്യാപകൻ മുനിയപ്പയുടെ നാലു മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് നഗ്നവീഡിയോയും ഫോട്ടോയും കണ്ടെത്തി. 2023 ഡിസംബർ 17നു നടന്ന ഒരു കേസില്‍ റസിഡൻഷ്യല്‍ സ്‌കൂളിലെ ചിത്രകലാ അധ്യാപകനായ മുനിയപ്പ കുട്ടികളെ ഉപദ്രവിക്കുന്ന വീഡിയോ വൈറലാകുകയും ചെയ്തിട്ടുണ്ട്.
ഊട്ടിയില്‍ ഓണായ ഫോണ്‍ വഴികാട്ടി, മലപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുത വരൻ വിഷ്‌ണുജിത്തിനെ ഊട്ടിയില്‍ കണ്ടെത്തി
മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ആറാം നാള്‍ ഊട്ടിയില്‍ കണ്ടെത്തി. യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പൊലീസ് സംഘം ഉണ്ടെന്നും തമിഴ്‌നാട് പൊലീസും നല്ലോണം സഹായിച്ചുവെന്ന് മലപ്പുറം എസ്‌പി പ്രതികരിച്ചു.ഫോണ്‍ ഓണായത് തുമ്ബായെന്നും സംഭവത്തില്‍ കൂടുതല്‍ പ്രതികരണം പിന്നീട് നടത്തുമെന്നും എസ്‌പി വ്യക്തമാക്കി. ഇന്നലെ രാത്രി കുനൂരില്‍ വച്ച് ഫോണ്‍ ഓണായിരുന്നു. ഈ സൂചനയ്ക്ക് പിന്നാലെ പോയ പൊലീസ് ഊട്ടിയില്‍ നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്ബനിയില്‍ ജീവനക്കാരനായിരുന്നു വിഷ്ണുജിത്ത്. ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹം നടക്കേണ്ടതായിരുന്നു. മഞ്ചേരി സ്വദേശിയാണ് വധു. എന്നാല്‍ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് പണത്തിൻ്റെ ആവശ്യത്തിനായി പാലക്കാടേക്ക് പോയ യുവാവ് പിന്നീട് തിരികെ വന്നില്ല.
നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാന്‍റില്‍ നിന്നും കോയമ്ബത്തൂരിലേക്കുള്ള ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിരുന്നു. സാമ്ബത്തിക ഇടപാടിന്‍റെ പേരില്‍ വിഷ്ണുവിനെ ആരെങ്കിലും പിടിച്ചു വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്തെന്ന ആശങ്കയിലായിരുന്നു കുടുംബം. എന്നാല്‍ യുവാവ് ജീവനോടെയുണ്ടെന്ന വിവരം കുടുംബത്തിന് വലിയ ആശ്വാസമാണ്.