ബെംഗളൂരു | തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പീഡനക്കേസ് പ്രതികളെ പോലീസ് വെടിവച്ച് വീഴ്ത്തി. ഇരുവരെയും കാലിന് വെടിവച്ച് വീഴ്ത്തിയ ശേഷം പോലീസ് പിടികൂടുകയായിരുന്നു. ഇവരെ പിന്നീട് ആശുപത്രിയിലാക്കി. ബംഗ്ലാദേശ് സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബ് ബെംഗളൂരു നഗരത്തിലെ രാമമൂര്‍ത്തി നഗറില്‍ വച്ചാണ് പീഡനം നടന്നത്. ബംഗ്ലാദേശില്‍ നിന്നും നിയമവിരുദ്ധമായി കടത്തിക്കൊണ്ടു വന്ന യുവതിയെയാണ് ഉപദ്രവിച്ചത്. സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായപ്പോള്‍ യുവതി സംഘവുമായി തെറ്റി കേരളത്തിലേക്ക് കടന്നു. എന്നാല്‍, പിന്തുടര്‍ന്ന് പിടികൂടിയ സംഘം ബെംഗളൂരുവിലെ താമസസ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയും ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു.
*യുവതിയെ ബലാല്‍സംഗം ചെയ്‌ത് രംഗങ്ങള്‍ ചിത്രീകരിച്ചു; അഞ്ച് ബംഗ്ളാദേശുകാര്‍ പിടിയില്‍*
കേസില്‍ അഞ്ച് ബംഗ്ലാദേശ് സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത് സംഘത്തിലെ കണ്ണികളാണ് ഇവര്‍.