Home covid19 കോവിഡിന് പിന്നാലെ ആശങ്കയായി മറ്റൊരു ഫംഗസ് ബാധ; ‘ആസ്പര്‍ജില്ലോസിസ്’; രോഗം ബാധിച്ചത് സ്റ്റിറോയിഡ് ഉപയോഗിക്കുന്ന കോവിഡ് രോഗികളില്‍

കോവിഡിന് പിന്നാലെ ആശങ്കയായി മറ്റൊരു ഫംഗസ് ബാധ; ‘ആസ്പര്‍ജില്ലോസിസ്’; രോഗം ബാധിച്ചത് സ്റ്റിറോയിഡ് ഉപയോഗിക്കുന്ന കോവിഡ് രോഗികളില്‍

by admin

അഹമ്മദാബാദ്: കോവിഡ് വ്യാപനത്തിന് പിന്നാലെ ബ്ലാക്ക്, യെല്ലോ, വൈറ്റ് ഫംഗസ് ബാധയ്ക്ക് സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുന്നതിനിടെ മറ്റൊരു ഫംഗസ് ബാധ കൂടി കണ്ടെത്തി.മൂക്കുമായി ബന്ധപ്പെട്ട ആസ്പര്‍ജില്ലോസിസ് രോഗം ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.കോവിഡ് രോഗികളിലും കോവിഡ് രോഗമുക്തി നേടിയവരിലുമാണ് ഈ രോഗം കണ്ടെത്തിയത്.

വഡോദരയിലാണ് ആസ്പര്‍ജില്ലോസിസ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. എസ്‌എസ്ജി ആശുപത്രിയില്‍ എട്ടു പേരാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡില്‍ നിന്ന് രോഗമുക്തി നേടിയവരിലും കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരിലുമാണ് രോഗബാധ കണ്ടെത്തിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സ്റ്റിറോയിഡ് ഉപയോഗിക്കുന്ന കോവിഡ് രോഗികളിലാണ് ഫംഗസ് ബാധയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഡോക്ടര്‍ ശീതള്‍ മിസ്ട്രി പറയുന്നു.ഓക്സിജന്‍ വിതരണത്തിന് അസംസ്‌കൃത വസ്തുവായി അണുവിമുക്തമാക്കാത്ത വെള്ളം ഉപയോഗിക്കുന്നതും ഇതിന് കാരണമാകുന്നതായി ഡോക്ടര്‍ പറയുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group